ഇ.ഡി. കസ്റ്റഡിയിലിരുന്നു ഭരണം നിയന്ത്രിച്ച് അരവിന്ദ് കെജ്രിവാള്
Posted On March 25, 2024
0
268 Views
മദ്യനയക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജയിലില്‍ നിന്ന് ആദ്യ ഉത്തരവ് ഇറക്കിയിരിക്കുകയാണ് അദ്ദേഹം.
രാജ്യതലസ്ഥാനത്തെ കുടിവെള്ളവിതരണം സംബന്ധിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. കുറിപ്പായി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അതിഷിക്ക് നല്‍കിയാണ് ഉത്തരവിറക്കിയത്.
മുഖ്യമന്ത്രി ഇ.ഡി. കസ്റ്റഡിയിലിരിക്കെ നല്കിയ ആദ്യ ഉത്തരവ് വായിച്ചപ്പോള്‍ കരച്ചില് വന്നതായി വാർത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
Trending Now
Step into Simon’s world. Watch the teaser now! 🧠
January 17, 2026












