ഹൈദരാബാദ് ഐ.ഐ.ടി വിദ്യാര്ഥിനി ഹോസ്റ്റലില് മരിച്ച നിലയില്
Posted On August 9, 2023
0
284 Views

ഒഡീഷ സ്വദേശിയായ ഐ.ഐ.ടി വിദ്യാര്ഥിനിയെ മരിച്ച നിലയില് കണ്ടെത്തി. 23കാരിയായ മമിത നായക് ആണ് കോളേജ് ക്യാംപസിലെ ഹോസ്റ്റല് മുറിയില് തൂങ്ങി മരിച്ചത്.
തെലുങ്കാനയിലെ ശങ്കര് റെഡ്ഡി ജില്ലയിലാണ് സംഭവം. വിഷാദരോഗമാണ് മരണകാരണമെന്ന് ആത്മഹത്യ കുറിപ്പില് പറഞ്ഞിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാരികളുടെ പരാതിയില് പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.