സ്വാതന്ത്ര്യദിനാഘോഷം; വെള്ളത്തിനടിയില്‍ പതാക ഉയര്‍ത്തി നാവികസേന
രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്യദിനത്തില്‍ ആഴക്കടലില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യൻ നാവികസേന. ആൻഡമാൻ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലിലാണ് നാവികസേനയുടെ മുങ്ങല്‍ വിദഗ്ദര്‍ പതാക ഉയര്‍ത്തിയത്. ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡിന്റെ മുങ്ങല്‍ വിദഗ്ധരും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തു.
ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേണ്‍ ഫ്ളീറ്റും പ്രധാനമന്ത്രിയുടെ ഹര് ഘര്‍ തിരംഗയില്‍ പങ്കെടുത്തു. നാവികസേനയുടെ മിസൈല്‍ നശീകരണ കപ്പലായ ഐഎൻഎസ് റാണയില്‍ അവര്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിനായി ജീവൻ ബലിയര്‍പ്പിച്ച നാവികസേനയിലെ വീരന്മാര്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര് ആദരാഞ്ജലി അര്‍പ്പിച്ചു.