യുദ്ധവിമാനങ്ങളുടെ കരുത്തിൽ ഇന്ത്യ തിളങ്ങുന്നു; ഗ്ലോബൽ ഫയർ പവർ ഇൻഡെക്സിൽ ഇന്ത്യക്ക് നാലാം സ്ഥാനം

ലോകത്തിലെ ഏറ്റവും കരുത്തേറിയ വ്യോമസേനാ വിഭാഗമുള്ളത് ഏത് രാജ്യത്തിനാണ് എന്ന് സൂചിപ്പിക്കുന്ന യുദ്ധ വിമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു കണക്ക് സൈനിക ശക്തിയെപ്പറ്റി പഠിക്കുന്ന ഗ്ലോബൽ ഫയർ പവർ എന്ന വെബ്സൈറ്റ് അടുത്തിടെ പുറത്ത് വിട്ടിരുന്നു.
ആയ പട്ടിക പ്രകാരം അത്യാധുനിക യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്താണ്. ഫൈറ്റർ ജെറ്റുകൾ, ബോംബറുകൾ, ട്രാൻസ്പോർട് പ്ലെയിൻ, രഹസ്യാന്വേഷണ വിമാനങ്ങൾ എന്നിവ അമേരിക്കയുടെ കൈവശമുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വ്യോമസേനാ വിമാനങ്ങൾ പ്രവർത്തിക്കുന്നത്. ഇതെല്ലം എപ്പോളും പൂർണ്ണമായി യുദ്ധസജ്ജമാണ്. ഇതാണ് അമേരിക്കയെ ലോകത്തെ നമ്പർ വൺ വ്യോമസേനയാക്കി മാറ്റുന്നത്.
റഷ്യയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 4,200 വിമാനങ്ങൾ ആണ് അവർക്കുള്ളത്. നിരവധി ആധുനിക ഫൈറ്റർ ജെറ്റുകളും മികച്ച ബോംബറുകളും റഷ്യൻ വ്യോമസേനയ്ക്കുണ്ട്. ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിൽ അഞ്ചാം തലമുറ സുഖോയ് സു-57, 4.5 തലമുറ സുഖോയ് സു-35
ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 3,300-ലധികം യുദ്ധ വിമാനങ്ങളുണ്ട്. നൂതന ബോംബറുകൾ, ഫൈറ്റർ ജെറ്റുകൾ, ഡ്രോണുകൾ എന്നിവയാണ് ചൈനയുടെ വ്യോമ സേനയ്ക്ക് കരുത്ത് പകരുന്നത്. അവരുടെ ഏറ്റവും മികച്ച യുദ്ധവിമാനമാണ് ചെങ്ഡു ജെ-20 . ഇത് രാജ്യത്തിന്റെ ആദ്യത്തെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ്.
നാലാമതാണ് നമ്മുടെ ഇന്ത്യ നിൽക്കുന്നത്. 2229 യുദ്ധ വിമാനങ്ങൾ നമുക്ക് ഉണ്ടെന്നാണ് കണക്കുകൾ. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, പുതിയ ഫൈറ്റർ ജെറ്റുകൾ, ട്രാൻസ്പോർട് പ്ലെയിൻ എന്നിവയുൾപ്പെടെ നിരവധി സംവിധാനങ്ങൾ തുടർച്ചയായി നവീകരികരിച്ചു കൊണ്ടിരിക്കുകയാണ്. റാഫേൽ, സുഖോയ് എസ് യു -30, തേജസ്, മിറാജ് 2000 എന്നി കരുത്തുറ്റ യുദ്ധവിമാനങ്ങളാണ് നമുക്കുള്ളത്.
ഗ്ലോബൽ ഫയർപവർ 2025 ന്റെ റിപ്പോർട്ട് അനുസരിച്ച്, അഞ്ചാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയ്ക്ക് 1,600 സൈനിക വിമാനങ്ങളുണ്ട്. പ്രത്യേകിച്ചും ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണികൾ ചെറുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യകൾ കൊണ്ട് സമ്പന്നമാണ് സൗത്ത് കൊറിയയുടെ വ്യോമ സേന. ദക്ഷിണ കൊറിയയുടെ ആദ്യത്തെ ആഭ്യന്തര നിർമ്മിത യുദ്ധവിമാനമായ കെഎഫ്-21 ആണ് ഏറ്റവും ശക്തമായ അവരുടെ യുദ്ധവിമാനം.
ഈ പട്ടികയിൽ ആറാം സ്ഥാനത്തുള്ള രാജ്യം ജപ്പാനാണ്. 1443 യുദ്ധവിമാനങ്ങൾ ജപ്പാനുണ്ടെന്നാണ് കണക്കുകൾ. അത്യാധുനിക ഫൈറ്റർ ജെറ്റുകൾ മുതൽ നിരീക്ഷണ വിമാനങ്ങൾ വരെ ഇതിൽ ഉൾപ്പെടും.
അമേരിക്കയുമായി സൈനിക സഹകരണമുള്ള രാജ്യം കൂടിയാണ് ജപ്പാൻ. ആഭ്യന്തരമായി നിർമ്മിച്ച മിത്സുബിഷി എഫ്-2 എന്ന വിവിധ രീതികളിൽ ഉപയോഗിക്കാവുന്ന യുദ്ധവിമാനമാണ് ജപ്പാന്റെ കരുത്ത്.
പാകിസ്ഥാൻ ഈ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 1,400 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വ്യോമസേനയുടെ പക്കലുണ്ട്. ഇന്ത്യയുടെ വ്യോമശക്തിയുമായി കിടപിടിക്കുന്ന തരത്തിലുള്ള യുദ്ധവിമാനങ്ങൾ ആണ് കൂടുതലും ഉള്ളത്. ഈജിപ്ത്, തുർക്കി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യഥാക്രമം എട്ട് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ വരുന്നത്.
ഇന്ത്യ ഈ മേഖലയിൽ ഇനിയും കുതിക്കുകയാണ്. പുത്തൻ യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനവുമെല്ലാം ഇന്ത്യ കൂടുതലായി ഓർഡർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതലായി ഇപ്പോൾ വാങ്ങിക്കൂട്ടുന്നത് അഞ്ചാം തലമുറയിലെ ഫൈറ്റർ ജെറ്റുകളാണ്.