കള്ളന്മാരുടെ കമാൻഡർ പരാമർശം: രാഹുലിന് കോടതിയിൽ ഹാജരാകാൻ കൂടുതൽ സാവകാശം
Posted On August 2, 2023
0
287 Views

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നൽകിയ ഇടക്കാല ഇളവ് ബോംബെ ഹൈക്കാടതി വീണ്ടും നീട്ടി നൽകി. സെപ്തംബർ 26 വരെയാണ് നീട്ടിയത്.
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളങ്ങളുടെ കമാൻഡർ’ എന്നു വിമർശിച്ചതിനെതിരെയാണ് കേസ്. മഹേഷ് ശ്രീശ്രീമാൽ എന്നയാളുടെ പരാതിയിൽ മുംബൈ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് കേസെടുത്തത്.