മൂന്നാം ടേമിൽ നരേന്ദ്രമോദി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമോ?? കള്ളവോട്ട് ആരോപണം ആളിക്കത്തുമ്പോൾ ആശങ്കയും ഏറുന്നു

എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി ജയിക്കുന്നത് അതിശയമാണെന്നും കള്ളവോട്ട് കൊണ്ടാണ് ബി ജെ പി ഇങ്ങനെ ജയിക്കുന്നതെന്നും പറയുകയാണ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിനും അവർ മറുപടി നൽകുന്നില്ലെന്നും രാഹുൽ പറഞ്ഞു. ബിഹാറിൽ വോട്ടർ അധികാർ യാത്രക്ക് തുടക്കം കുറിച്ച് നടന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ രാഹുൽ പറഞ്ഞത്.
എങ്ങനെയാണ് വോട്ട് മോഷണം നടക്കുന്നതെന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസിലായി. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്. എല്ലാ സർവേയിലും ഇന്ത്യ സഖ്യം ജയിക്കുമെന്ന് പറയുമ്പോഴും എല്ലാ തിരഞ്ഞെടുപ്പിലും ബി ജെ പിയും മോദിയും ജയിക്കുന്നുവെന്നത് അതിശയമാണ്. ബിഹാറിൽ എസ് ഐ ആർ നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, എന്നാൽ ജനങ്ങൾ ഇത് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇപ്പോൾ ബിജെപിക്ക് എതിരെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ കള്ള വോട്ടുരാഷ്ട്രീയം ആഞ്ഞ് കത്തുകയാണ്. നരേന്ദ്രമോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പില്‍ അഴിമതി നടത്തിയെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം രാജ്യത്തെ മറ്റൊരു അടിയന്തരാവസ്ഥയിലേക്ക് നയിക്കുമോ എന്ന ഭയവും ഇപ്പോളുണ്ട്.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. യുദ്ധം, ബാഹ്യ ആക്രമണം അല്ലെങ്കില്‍ സായുധ കലാപം എന്നിവ കാരണം ഇന്ത്യയുടെ അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ ഏതെങ്കിലും പ്രദേശത്തിന്റെ സുരക്ഷയ്ക്ക് ”ഗുരുതരമായ ഭീഷണി”ഉണ്ടാകുമ്പോള്‍ ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താം എന്നാണ് ചട്ടം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രേഖാമൂലമുള്ള അഭ്യര്‍ത്ഥന അനുസരിച്ചാണ് രാഷ്ട്രപതിക്ക് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ സാധിക്കുക.
ഇന്ത്യയില്‍ ഇതുവരെ മൂന്നു അടിയന്തിരാവസ്ഥകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നും പ്രഖ്യാപിച്ചത് ഒരേയൊരു പ്രധാനമന്ത്രിയാണ്. ഇന്ദിരാഗാന്ധിയാണ് ഇത് മൂന്നും പ്രഖ്യാപിച്ചത്. ആദ്യത്തെ അടിയന്തിരാവസ്ഥാ 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോഴായിരുന്നു. രണ്ടാമത്തേത് 1971ല്‍ പാകിസ്ഥാനുമായുള്ള ബംഗ്ലാദേശ് വിമോചന യുദ്ധസമയത്ത് ആയിരുന്നു.
എന്നാൽ തീർത്തും ഫാസിസം എന്ന് വിളിക്കപ്പെടുന്ന മൂന്നാം അടിയന്തിരാവസ്ഥ 1975 ലാണ് പ്രഖ്യാപിച്ചത്.
1971 ലെ റായ് ബറേലിയില്‍ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തതായിരുന്നു കാരണം. 1975 ജൂണ്‍ 12ന് ക്രമക്കേടുകൾ ഉണ്ടെന്ന് കണ്ട അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ മണ്ഡലത്തിലെ ഫലം അസാധുവാക്കി. എന്നാല്‍, രാജിവയ്ക്കുന്നതിനുപകരം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയ എതിരാളികളും, മാധ്യമ പ്രവര്‍ത്തകരുമടക്കം, ഒരു ലക്ഷത്തി നാൽപ്പതിനായിരം പേരെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തു.
എന്നാല്‍ , ഇന്ത്യന്‍ ജനത അടിയന്തരാവസ്ഥക്ക് എതിരെ ധീരമായി പൊരുതി. വിദ്യാർഥികളടക്കം സമരങ്ങളിൽ പങ്കെടുത്തു. മാധ്യമ സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നിട്ടും, ധീരരായ പല പത്ര പ്രവര്‍ത്തകരും വാർത്തകൾ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ച് 1977 ൽ ഇന്ദിരാഗാന്ധി തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചു. അങ്ങനെ കോൺഗ്രസ്സ് ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ട് 1977 മാര്‍ച്ച് 24 ന് മൊറാർജി ദേശായി പ്രധാനമന്ത്രിയായി.
ഇന്ന് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരേ കള്ളവോട്ട് രാഷ്ട്രീയം പറയുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ ഉറ്റു നോക്കുന്നത്്, മൂന്നാം ടേമിലും ഭരണം കൊണ്ടുപോകുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമോ എന്നാണ്.