കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് സ്ത്രീകളും കുട്ടികളും; ബക്ഷി സ്റ്റേഡിയത്തില്‍ ചടങ്ങ് നടന്നത് അഞ്ച് വര്‍ഷത്തിന് ശേഷം
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ശേഷം ബക്ഷി സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ജമ്മു കശ്മീരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയാണ് ബക്ഷി സ്റ്റേഡിയത്തില്‍ നടന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട ക്യൂ അതിരാവിലെ തന്നെ സ്റ്റേഡിയത്തിന് പുറത്ത് രൂപപ്പെട്ടിരുന്നു.
ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ബക്ഷി സ്റ്റേഡിയത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിൻഹ ദേശീയ പതാക ഉയര്‍ത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സ്വാതന്ത്ര്യദിനാഘോഷം വിപുലമായാണ് കശ്മീര്‍ ആഘോഷിക്കുന്നത്. അശാന്തിയുടെയും ഭീകരതയുടെയും നാളുകളില്‍ നിന്നും വികസനത്തതിലേക്ക് കുതിക്കുന്ന കശ്മീര്‍ ജനതയുടെ പങ്കാളിത്തം ആഘോഷങ്ങള്‍ക്ക മാറ്റു കൂട്ടി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ശ്രീനഗറിലെ സോനാവറിലെ ഷേര്‍-ഇ-കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിന പരേഡുകള്‍ നടക്കുന്നത്. ചടങ്ങുകള്‍ വീക്ഷിക്കാൻ എന്നാല്‍ സാധാരണ ജനങ്ങള്‍ക്കും ഇത്തവണ കശ്മീര്‍ ഭരണകൂടം സൗകര്യമൊരുക്കിയിരുന്നു. വലിയ ആഘോഷത്തോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ കശ്മീരില്‍ നടന്നത്. ശ്രീനഗറില്‍ സംഘടിപ്പിച്ച തിരംഗ യാത്രയില്‍ വൻ ജനപങ്കാളിത്തവുമുണ്ടായി.
കശ്മീരിന് പ്രത്യേകപദവി നല്കുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞ് നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോളാണ് സ്വാതന്ത്ര്യ ദിനം കടന്നു വരുന്നത്. ഭീകരതയും അക്രമങ്ങളുമില്ലാതെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയില്‍ മുന്നേറുകയാണ് കശ്മീര്‍. സ്വാതന്ത്ര്യദിനാഘോഷങ്ങളിലും ഈ മാറ്റം ദൃശ്യമാണ്.