കൈക്കൂലിയായി ആവശ്യപ്പെട്ട ആർ.ടി.ഓ യുടെ വീട്ടില്‍ വിദേശ നിർമ്മിത മദ്യ ശേഖരവും,ലക്ഷങ്ങളുടെ ബാങ്ക് ഇടപാട് രേഖകളും കണ്ടെത്തി

സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കുന്നതിനായി കാശും കുപ്പിയും കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തില്‍ ആർ.ടി.ഓയെ വിജിലൻസ് പിടികൂടി.എറണാകുളം ആർ.ടി.ഓ ടി.എം ജേഴ്സനെയാണ് കൈക്കൂലിക്കേസില്‍ വിജിലൻസ് ഡി.വൈ.സ്.പി ജയരാജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഫോർട്ട്കൊച്ചി – ചെല്ലാനം റൂട്ടിലെ സ്വകാര്യ ബസിന്റെ താല്‍ക്കാലിക പെർമിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്റുമാർ മുഖേന 5,000 രൂപയും,വിദേശ നിർമിത മദ്യവും ആവശ്യപ്പെട്ടെന്ന് ചെല്ലാനം സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തില്‍ കണ്‍സള്‍ട്ടന്റുമാരായ ഫോർട്ട്കൊച്ചി സ്വദേശനി രാമപ്പടിയാർ,മരട് സ്വദേശിയായ സജി എന്നിവരെയും വിജിലൻസ് അറസ്റ്റു ചെയ്തിട്ടുണ്ട്.ചെല്ലാനം -ഫോർട്ട് കൊച്ചി റൂട്ടില്‍ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സിൻ്റെ റൂട്ട് പെർമ്മിറ്റ് ഈമാസം 3-ാം തീയതി അവസാനിച്ചിരുന്നു. തന്നെ പേരിലുള്ള മറ്റൊരു ബസ്സിന് പെർമിറ്റ് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. തുടർന്ന് ആർ.ടി.ഒ ജെർസണ്‍ ഈ മാസം ആറുമാരെ വരെ താല്കാലിക പെർമിറ്റ് അനുവദിക്കുകയും അതിന് ശേഷം പലകാരണങ്ങള്‍ പറഞ്ഞ് മനപൂർവ്വം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിച്ചു.ആർ.ടി.ഓ യുടെ നിർദ്ദേശപ്രകാരം ഏജന്റായ രാമപടിയാർ പരാതിക്കാരനെ നേരില്‍ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കയ്യില്‍ 5,000/- രൂപയും വിദേശ നിർമിത മദ്യവും കൈക്കൂലി നല്‍കണമെന്ന് ആർ.ടി.ഒ ജെർസണ്‍ പറഞ്ഞതായി അറിയിച്ചു.സംഭവം ബസ് സർവീസിന്റെ മാനേജർ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശ പ്രകാരം ഇന്നലെ രാവിലെ പത്തുമണിയോടെ കലക്ടറേറ്റിലെത്തിയ വിജിലൻസ് സംഘം പണവും, വിദേശ നിർമിത മദ്യവും പണവും കൈമാറുന്നതിനിടെ കണ്‍സള്‍ട്ടന്റുമാരായ രാമപ്പടിയാർ,സജി എന്നിവരെ പിടികുടി.ആർ.ടി.ഓയും കണ്‍സള്‍ട്ടന്റുമാർ തമ്മിലുള്ള ഫോണ്‍ വിവരങ്ങളും വിജിലൻസ് സംഘം ശേഖരിച്ചു.തുടർന്ന് ആർ.ടി.ഓഫീസിലെത്തിയ വിജിലൻസ് സംഘം ആർ.ടി.ഓയെ ചോദ്യം ചെയ്തു.തുടർന്ന് ബസ് പെര്‍മിറ്റുമായി ബന്ധപ്പെട്ട രേഖകള്‍ സംഘം പരിശോധിച്ചു.ഇതിനിടെ ഇടപ്പള്ളിയിലെ ആർ.ടി.ഓയുടെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.വൈകിട്ട് നാലുമണിയോടെ വിജിലൻസ് എറണാകുളം ആർ.ടി.ഓ ടി.എം ജേഴ്സന്റെ അറസ്റ് രേഖപ്പെടുത്തി.