നെയില്‍ പോളിഷ് പ്രേമികള്‍ക്കിടയില്‍ തരംഗമായി കോടി വില വരുന്ന അത്യാഡംബര നെയില്‍ പോളിഷ്

കൈകാലുകള്‍ അതീവ ഭംഗിയോടെ സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് നഖങ്ങള്‍. നഖങ്ങൾ ഭംഗിയുള്ളതാക്കി മാറ്റുന്നതില്‍ നെയില്‍ പോളിഷുകള്‍ക്ക് വലിയ പങ്കുണ്ട്. നഖങ്ങളില്‍ വ്യത്യസ്ത നിറങ്ങളും ക്രിയേറ്റിവിറ്റിയുംകാണിക്കാനായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാന്‍ മടിക്കാത്തവരാണ് പലരും. ആഡംബര ബാഗുകളും വാച്ചുകളും ചെരുപ്പുകളുമെല്ലാം വിപണി കീഴടക്കിയ കാലഘട്ടത്തില്‍ കോടികള്‍ വില വരുന്ന നെയില്‍ പോളിഷുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ഇപ്പോഴിതാ നെയില്‍ പോളിഷ് പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത് കോടി വില വരുന്ന അത്യാഡംബര നെയില്‍ പോളിഷാണ്. ലാസാഞ്ചസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡംബര ബ്രാന്‍ഡാണ് ‘ആസച്ചര്‍’ ആണ് ഏറ്റവും വിലപിടിപ്പുള്ള നെയില്‍ പോളിഷ്. 14.7 മില്ലിലീറ്ററുള്ള ഒരു കുപ്പിക്ക് മൂന്ന് മെഴ്സിഡീസ് ബെന്‍സിന്റെ വിലവരും. അതായത് 1,63,66,000 രൂപയാണ് ഈ ബ്ലാക് ഡയമണ്ട് നെയില്‍ പോളിഷിന്റെ വില. ‘ബ്ലാക് ഡയമണ്ട് കിങ്’ എന്നാണ് ആസച്ചര്‍ പോഗോസിയാന്‍ അറിയപ്പെടുന്നത്.