എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഈന്തപ്പഴം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം അന്നജവും മിനറൽസും നാരുകളും ആന്റി ഓക്സിഡന്റുകളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴത്തിൽ ധാരാളം നാരുകൾക്ക് പുറമേ ബി വിറ്റമിനുകളായ റൈബോഫ്ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.
നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഏറെ മികച്ചതാണ്. ഇവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു കഴിച്ചാൽ ഗുണം ഇരട്ടിക്കും. ഈന്തപ്പഴത്തിലെ കാൽസ്യവും മറ്റും മിനറൽസും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രത്യേകിച്ചു ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ദിവസവും ഇന്തപ്പഴം കഴിക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും.
ഈത്തപ്പഴത്തിൽ ഫാറ്റ് കുറവായതിനാൽ കൊളസ്ട്രോൾ അളവ് ബാലൻസ് ചെയ്യും. മാത്രമല്ല, എനർജി വർധിപ്പിക്കാനും ഈത്തപ്പഴം സഹായിക്കും. ധാരാളം ഫൈബർ അടങ്ങിയ പഴമായതിനാൽ ദഹനപ്രശ്നം ഉള്ളവർ ഈത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനപ്രക്രിയ സുഗമമാക്കും. പ്രോട്ടീൻ അടങ്ങിയതിനാൽ പേശികളുടെ ബലത്തിനും ഈത്തപ്പഴം സഹായിക്കും. അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും ഈത്തപ്പഴം പരിഹാരം കാണുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ചർമ്മത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. വിറ്റാമിൻ സി, ഡി എന്നിവ അടങ്ങിയതിനാൽ ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തും. ലോലമായ ചർമ്മം സാധ്യമാക്കും. ചുളിവുകൾ കുറക്കുകയും മെലാനിൻ അടിയുന്നത് തടയുകയും ചെയ്യുന്നു.
ധാരാളം കാർബോഹൈഡ്രേറ്റ് ഉള്ളതിനാൽ പ്രമേഹരോഗികൾ ഈത്തപ്പഴം അമിതമായി കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചില ഈത്തപ്പഴങ്ങളിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. പക്ഷേ, ഒട്ടുമിക്കവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഈത്തപ്പഴത്തിന്റെ അമിത ഉപയോഗം ശരീരഭാരം കൂട്ടുന്നതായും ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അമിതമായി ഈത്തപ്പഴം കഴിക്കുന്ന ചിലരിൽ ഗ്യാസും പുളിച്ചുതികട്ടലും ഉണ്ടാകുന്നതായും കണ്ടുവരുന്നു. ദഹിക്കാൻ സമയം എടുക്കുന്നതിനാൽ കൊച്ചുകുട്ടികൾക്ക് ഈത്തപ്പഴം മുഴുവനായി കൊടുക്കുന്നതിനെയും ആരോഗ്യ വിദഗ്ധർ പ്രോത്സാഹിപ്പിക്കുന്നില്ല.