മൊസ്സാദിന് വേണ്ടി സ്ഫോടനം ആസൂത്രണം ചെയ്ത നാലുപേരെ ഇറാൻ തൂക്കിലേറ്റി
ഇസ്രായേൽ രഹസ്യാന്വേഷണ സംഘടനയായ മൊസ്സാദിന് വേണ്ടി സ്ഫോടനം ആസൂത്രണം ചെയ്ത നാലുപേരെ ഇറാൻ തൂക്കിലേറ്റി . ഇറാഖിലെ വടക്കൻ കുർദിഷ് മേഖലയിൽ നിന്നുള്ളവരെയാണ് സുപ്രീംകോടതി അപ്പീൽ തള്ളിയതോടെ തൂക്കിലേറ്റിയത്. മുഹമ്മദ് ഫറാമര്‍സി, മുഹ്സിന് മസൂലം, വഫ അസര്‍ബര്‍, പെജ്മന് ഫത്തേഹി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ പരമോന്നത കോടതി ഇവരുടെ അപ്പീല്‍ തള്ളിയതോടെയാണ് സര്‍ക്കാര്‍ ഇവരെ തൂക്കിലേറ്റിയത്. ചാരവൃത്തി സംശയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട നാലുപേരും കുറ്റക്കാരാണെന്ന് 2023 സെപ്റ്റംബറിലാണ് ഇറാന് കോടതി വിധിച്ചത്. ഇറാനില്‍ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്തുന്നതിന് ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇറാഖിലെ കുര്‍ദിസ്ഥാനില്‍ നിന്ന് ഇവര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയതാണെന്നും ഇറാന് പ്രതിരോധ മന്ത്രാലയം കുറിപ്പില്‍ വ്യക്തമാക്കുന്നു. രാജ്യസുരക്ഷയെ അപായപ്പെടുത്തുമാറ് ഇവര്‍ നാലുപേരും ഭീകരപ്രവര്ത്തനങ്ങളിലേര്പ്പെട്ടിരുന്നുവെന്നും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ഇറാഖിൽ നിന്ന് ഇറാനിലേക്ക് അനധികൃതമായി കടന്ന നാൽവർ സംഘം 2022ൽ ഇസ്ഫഹാൻ നഗരത്തിലെ ഒരു ഫാക്ടറിയിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടത്. പ്രതിരോധ വകുപ്പിനും സൈന്യത്തിനും വേണ്ടി ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറിയായിരുന്നു ഇത്. എന്നാൽ, ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മൊസാദിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്നും മൊസാദില്‍ നിന്നും ഇവര്‍ സാമ്പത്തിക സഹായം സ്വീകരിച്ചുവന്നതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലാണ് രാജ്യത്തെ പൗരന്മാരുടെ ജീവന് രക്ഷിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞമാസവും ഇസ്രയേലിന് ചാരവൃത്തി ചെയ്തെന്ന് ആരോപിച്ച് മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഇറാന് തൂക്കിലേറ്റിയിരുന്നു..ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്ന പശ്ചാത്തലത്തിൽ ഇറാനും ഇസ്രായേലും തമ്മിൽ ബന്ധം പാടെ വഷളായ സാഹചര്യത്തിലാണ് മൊസ്സാദുമായി ബന്ധമുള്ളവരെ തൂക്കിലേറ്റിയത്. ദീര്‍ഘകാലമായി ഇറാനും ഇസ്രയേലും തമ്മില്‍ കടുത്ത വൈരത്തിലാണ്. ഇറാന്റെ ആണവ പദ്ധതി കൂടിയായതോടെ ഇത് ഇരട്ടിച്ചു. തങ്ങൾക്കെതിരെ പോരാടുന്ന ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളെ ആയുധം നൽകി പിന്തുണക്കുന്നത് ഇറാനാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. എന്നാല്‍ ഇത് ഇറാന് ഇത് നിഷേധിക്കുകയും നയതന്ത്ര പ്രതിനിധികളെയും ശാസ്ത്രജ്ഞരെയുമുള്പ്പടെ ഇസ്രയേല്‍ കൊന്നൊടുക്കുകയാണെന്ന് തിരിച്ചടിക്കുകയും ചെയ്യുന്നു.
മൊസാദിനെ പോലെ ഏറെ ‘സോഫിസ്റ്റിക്കേറ്റഡ്’ ആയ ഒരു ചാര സംഘടനയ്ക്ക് ‘ ഒരാളെ കൊല്ലുക’ എന്നത് ആള്‍ബലവും ആയുധശേഷിയും സാങ്കേതിക വിദ്യയും അടക്കമുള്ള ഒരുപാട് റിസോഴ്സുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു വന്‍ ഓപ്പറേഷനാണ്. അതിന് അതിന്റേതായ ഒരു പ്രോട്ടോക്കോള്‍ ഉണ്ട്. അതിന്റെ ആദ്യഘട്ടം എന്നു പറയുന്നത്, ‘കൊല്ലേണ്ട വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുക’, ആ ഒരു തീരുമാനം എടുക്കുക എന്നതാണ്. അങ്ങനെയൊരു നിര്‍ദ്ദേശം സാധാരണ വരിക, രാജ്യത്തിലെ ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നോ, മന്ത്രിസഭയില്‍ നിന്നോ ഒക്കെ ആവും. മുമ്പൊക്കെ മൊസാദിന് ആരെയെങ്കിലും തങ്ങളുടെ രഹസ്യ കൊലയാളി സംഘത്തെ വിട്ടു കൊല്ലണമെങ്കില്‍ പോലും ആഴ്ചകളുടെയും മാസങ്ങളുടെയും തയ്യാറെടുപ്പ് വേണ്ടി വന്നിരുന്നെങ്കില്‍ ഇന്ന് വളരെ സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള ഉപഗ്രഹ നിയന്ത്രിതമായ ഒരു ഡ്രോണ്‍ ആക്രമണം പോലും മണിക്കൂറുകളുടെ സാവകാശം കൊണ്ട് പ്ലാന്‍ ചെയ്ത് ഏറെ കൃത്യതയോടെ നടപ്പിലാക്കാന്‍ പറ്റുന്നത്ര മാരകമായ ഒരു അന്താരാഷ്ട്ര കൊലയാളി സംഘമായി മൊസാദ് മാറിക്കഴിഞ്ഞു. സ്വാധീനശക്തിയും ആവനാഴിയില്‍ ആവശ്യത്തിലധികം ആയുധ ബലവുമുള്ള രാജ്യങ്ങള്‍ അതിന്റെ സുരക്ഷ ഉറപ്പാക്കാന്‍, പ്രവിശ്യയില്‍ സമാധാനം ഉറപ്പിക്കാന്‍ എന്നൊക്കെ ലക്ഷ്യമിട്ടു കൊണ്ട് തുടങ്ങുമ്പോൾ മൊസാദിനെപ്പോലുള്ള ചാരസംഘടനകള്‍ക്ക് നിയന്ത്രണലേശമില്ലാത്ത അധികാരം കൈവരുമ്പോള്‍ ഒടുവില്‍ ഭസ്മാസുരന് വരം കൊടുത്ത പോലെ അവ സ്റ്റേറ്റിനെത്തന്നെ തിരിഞ്ഞു കൊത്തുന്ന കാലവും അത്ര വിദൂരമല്ല.