രാഹുലിന് പഴയ വസതി തന്നെ
Posted On August 9, 2023
0
314 Views
എം.പി സ്ഥാനം തിരിച്ചുകിട്ടിയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പഴയ ഔദ്യോഗിക വസതിയിലേക്ക്. എം.പിയെന്ന നിലയില്‍ 19 വര്‍ഷം താമസിച്ചതിനൊടുവില്‍ കുടിയിറക്കിയ 12-തുഗ്ലക് ലെയ്ൻ ബംഗ്ലാവ് തന്നെ രാഹുലിന് അനുവദിക്കാൻ തീരുമാനിച്ചു. സോണിയ ഗാന്ധിക്കൊപ്പം 10-ജൻപഥില്‍ താമസിക്കുന്ന രാഹുല്‍ വൈകാതെ ഇവിടേക്ക് മാറും.
ലോക്സഭയുടെ ഹൌസ് കമ്മിറ്റിയാണ് നേരത്തേ അനുവദിച്ചിരുന്ന വസതി രാഹുലിന് വീണ്ടും നല്കാൻ തീരുമാനിച്ചത്. രാഹുല്‍ വീടൊഴിഞ്ഞെങ്കിലും അത് മറ്റാര്‍ക്കും വിട്ടുകൊടുത്തിരുന്നില്ല. ഏപ്രിലിലാണ് രാഹുല്‍ ഈ വസതി ഒഴിഞ്ഞത്.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024