സവര്‍ക്കറിന് ഭാരത് രത്ന നല്‍കണം; ആവശ്യവുമായി ഉദ്ധവ് താക്കറെ
സവര്‍ക്കറിന് എന്തുകൊണ്ടാണ് ഭാരത് രത്ന നല്‍കാത്തത് എന്ന ചോദ്യവുമായി മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് താക്കറെ രംഗത്തെത്തിയിരിക്കുന്നത്.
‘മുന്‍പ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിജെപിയോട് സവര്‍ക്കറിന് ഭാരത് രത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഫഡ്നാവിസ് തന്നെയാണ് മുഖ്യമന്ത്രി. എന്നിട്ടും ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സവര്‍ക്കറെ കുറിച്ച് സംസാരിക്കാന്‍ ബിജെപി യോഗ്യരല്ല. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്, സവര്‍ക്കറിന് പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കണം,’ ഉദ്ധവ് താക്കറെ പറഞ്ഞു.
വര്‍ഷങ്ങള്‍ പഴക്കമുള്ള ജവഹര്‍ലാല്‍ നെഹ്റു-വീര്‍ സവര്‍ക്കര്‍ വിഷങ്ങള്‍ വിട്ട് പകരം രാജ്യത്തിന്റെ നിര്‍ണായകമായ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവും അദ്ദേഹം ബിജെപിക്കും കോണ്‍ഗ്രസിനും നല്കി. നെഹ്റുവും സവര്‍ക്കറും രാജ്യത്തിന് അവരുടേതായ സംഭാവനകള്‍ നല്കിയ വ്യക്തിത്വങ്ങളാണ്. ഇന്ന് രാജ്യത്തിന്റെ വികസനവും, കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും, തൊഴിലില്ലായ്മ ഇല്ലാതാക്കലുമാണ് പ്രധാനമെന്നും താക്കറെ പറഞ്ഞു.