യോഗിയുടെ കാലിൽ വീണ് തലൈവർ രജനികാന്ത്
തമിഴ് സിനിമയില്‍ രജിനികാന്തിനോളം ജനപ്രിയനായ മറ്റൊരു നടന് ഇപ്പോൾ ഉണ്ടാകില്ല. സിനിമയിലും വ്യക്തി ജീവിതത്തിലും വളരെ സിംപിളായൊരു മനുഷ്യനുമാണ് രജിനികാന്ത് . ഇപ്പോൾ ലക്നോവില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോൾ അദ്ദേഹം യോഗിയുടെ കാലില്‍ വീണു നമസ്കരിക്കുന്ന ഒരു വീഡിയോ വൈറൽ ആകുകയാണ്.
ഇതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടതിന് പിന്നാലെ ശക്തമായ പ്രതിഷേധവും അമര്‍ഷവും സോഷ്യല്‍ മീഡിയയില്‍ രജിനികാന്തിനെതിരെ ഉയരുന്നുണ്ട്. അദ്ദേഹത്തിൻറെ രജിനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയെന്നും, ഇദ്ദേഹത്തില്‍ നിന്ന് ഇതൊട്ടും പ്രതീക്ഷിച്ചില്ലെന്നും , ‘തമിഴ് ജനതയെ തലൈവർ നാണം കെടുത്തി’ എന്നൊക്കെയുമാണ് പ്രതിഷേധം ഉയരുന്നത്.
പണ്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ വേണ്ടി രജനിയെ,പോലീസ് നടുറോഡിൽ തടഞ്ഞു നിർത്തിയ ഒരു കഥ കേട്ടിട്ടുണ്ട്. അന്ന് അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങി നിന്നതും, ജനം തടിച്ചുകൂടി ആ പ്രദേശം മൊത്തം ബ്ലോക്ക് ആയെന്നുമൊക്കെയാണ് ആ പഴയ കഥ. അദ്ദേഹം എതിർത്ത് നിന്ന മുഖ്യമന്ത്രി ആണെങ്കിൽ ചില്ലറക്കാരിയല്ല..ഇന്ന് തമിഴ്നാട് ഭരിക്കുന്ന സ്റ്റാലിനെക്കാൾ മണി പവറും, മസിൽ പവറുമുണ്ടായിരുന്ന, സാക്ഷാൽ ജയലളിതയെ ആണ് അന്ന് രജനികാന്ത് വെല്ലുവിളിച്ചത്. പിന്നീട് ചില സിനിമകളിലും രജനികാന്ത് ജയലളിതക്കെതിരെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. അതെല്ലാം തമിഴ് ജനത ആഘോഷമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന് പല തവണ രജനികാന്ത് സൂചനകൾ നൽകിയിരുന്നു. പക്ഷെ ഇന്നുവരെ അദ്ദേഹം അത് ചെയ്തിട്ടില്ല.
എന്നാൽ രജനികാന്തിന്റെ രാഷ്ട്രീയ ചായ്വ് നോക്കിയാൽ, ബാൽ താക്കറെയുടെ അനുയായി ആയിരുന്നു അദ്ദേഹം എന്ന് കാണാം. മുംബൈ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി തമിഴന്മാരായ ഹിന്ദുക്കളെയും അടിച്ചോടിച്ചിരുന്ന ചരിത്രമുള്ള ഒരു വ്യക്തിയാണ് താക്കറെ എന്ന് കൂടി ഓർക്കണം. അതിന് ശേഷമാണ് താക്കറെ വിരോധം മുസ്ലിംകളോട് മാത്രമാക്കി ചുരുക്കിയത്. മോദിയോടും രജനിക്ക് ആരാധനയാണെന്ന് പറയുന്നു. അതായത് കടുത്ത മുസ്ലിം വിരോധം വെച്ചുപുലർത്തുന്ന ഹിന്ദു ഹൃദയഭൂമിയിലെ രാജാക്കന്മാർ എല്ലാം രജനിയുടെ ആരാധാനാപാത്രങ്ങളാണ്.
ഇനി രജനികാന്തിന്റെ സുഹ്ര്യതായ രാജ് ബഹദൂർ എന്നയാൾ പറഞ്ഞ ചില കാര്യങ്ങൾ നോക്കാം.. രജിനികാന്ത് പലപ്പോഴും ഹിമാലയത്തിൽ പോകാറുണ്ടെന്നും, അവിടെ അനേകം ഋഷിമാരെ കാണാക്കാറുണ്ടെന്നും സുഹൃത്ത് പറയുന്നു. യൗവ്വനം നിലനിർത്താനായി രജിനിക്ക് ഈ മുനിമാർ ഔഷധ സസ്യങ്ങളുടെ വേരുകൾ നൽകിയിരുന്നു. അതുകൊണ്ടാണ് 72 കാരനായ ഇപ്പോളും ചെറുപ്പമായിരിക്കുന്നത് എന്നും രാജ് ബഹാദൂർ പറയുന്നു. അതുപോലെ ഏറെ സമയം ധ്യാനത്തിൽ ഇരിക്കുന്ന ആളാണ് രജനിയെന്നും അദ്ദേഹം പറയുന്നു.
മറ്റൊരു അഭിപ്രായം കേൾക്കുന്നത് രജനികാന്ത് യോഗിയുടെ കാൽക്കൽ വീഴണം എന്ന് തന്നെയാണ്. യോഗയ്ക്ക് ഇനി എത്ര പ്രായം കുറവുണ്ടെങ്കിലും കാൽ തൊട്ടു തൊഴുകണം എന്നാണു അവർ പറയുന്നത് കാരണം അജയ് മോഹൻ ബിഷ്ത്ത് എന്ന യഥാർത്ഥ പേരുള്ള യോഗി ഒരു ഹിന്ദു സന്യാസിയാണ്. അദ്ദേഹത്തിന്റെ അധികാരം കണ്ടിട്ടല്ല രജനികാന്ത് കാൽക്കൽ വീണതെന്ന് അവർ പറയുന്നു. യോഗി ഗോരഖ് നാഥ് എന്ന മഠത്തിന്റെ അധിപനാണ് യോഗി. ആ പദവി വെച്ച് നോക്കുകയാണെങ്കിൽ ഇന്നത്തെ നേപ്പാളിന്റെ രാജഗുരു സ്ഥാനത്ത് ഇരിക്കേണ്ട ആളാണത്രെ യോഗി ആദിത്യനാഥ്. നേരത്തേ നരേന്ദ്ര മോദിയെ കണ്ടപ്പോൾ രജനി കാന്ത് ഇങ്ങനെ ആയിരുന്നില്ല പെരുമാറിയത് എന്നും അവർ പറയുന്നു.
എന്തായാലും തമിഴ്നാട്ടിൽ സിനിമയിൽ വിജയിച്ചവർ ആരും അടുത്ത കാലത്തൊന്നും രാഷ്ട്രീയത്തിൽ വിജയിച്ചിട്ടില്ല. രജനികാന്ത് ഒരു തമിഴൻ അല്ലെന്ന കാര്യവും പ്രത്യേകം ഓർക്കണം. ശിവാജി റാവു ഗെയ്ക്ക്വാദ് ഒരു ദ്രാവിഡൻ അല്ലെന്ന് തമിഴ് മക്കൾ പലപ്പോളും ഓർക്കാറില്ല. എംജിആറിനു ശേഷം അവരുടെ വീടുകളിലും വാഹനങ്ങളിലും കടകളിലും അവർ വിളക്ക് കത്തിച്ച് ആരാധിക്കുന്ന ഒരു ഫോട്ടോ തലൈവർ രജനികാന്തിന്റെയാണ്. കോടികൾ പരസ്യ കമ്പനികൾ വാഗ്ദാനം ചെയ്തിട്ടും അതിലൊന്നും താൻ നിന്ന് കൊടുക്കില്ല എന്ന് പറഞ്ഞു മാറി നിന്ന ആ മനുഷ്യനെ അവർ അത്രക്ക് സ്നേഹിക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് എവിടെ ആയിരുന്നാലും തമിഴന്മാർ കൈവിടാത്ത ചില കാര്യങ്ങളുണ്ട്. ഒരെണ്ണം അവരുടെ തമിഴ് ഭാഷയോടുള്ള തീവ്രമായ സ്നേഹം ആണ്. പിന്നൊന്ന് ദ്രാവിഡൻറെ സ്വത്വബോധം ആണ്. അതിനെ തൊട്ട് കളിച്ചാൽ തല ആയാലും തലൈവർ ആയാലും, അണ്ണനായാലും അണ്ണാമലയായാലും തമിഴൻ അടിച്ച് പുറത്താക്കും. അക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് തലൈവരാണ്..