അമേരിക്ക അബദ്ധത്തില്‍ സ്വന്തം ജനതയുടെ മുകളില്‍ അണുബോംബിട്ട കഥ

ലോകത്ത് ആദ്യമായി അണുബോംബ് വികസിപ്പിച്ചെടുത്ത രാജ്യം അമേരിക്കയാണ്. രണ്ടാം ലോകയുദ്ധത്തില്‍ അവരത് ജപ്പാന് മുകളില്‍ പ്രയോഗിക്കുകയും ചെയ്തു; ഒന്നല്ല രണ്ടു തവണ.
അതോടെ ന്യൂക്ലിയർ ബോംബുകള്‍ മാനവരാശിക്ക് എത്ര മാത്രം ഭീഷണി സൃഷ്ടിക്കുന്ന ആയുധമാണെന്നും നമ്മള് തിരിച്ചറിഞ്ഞു. അവസാനമായി ഒരു രാജ്യം ഒരു യുദ്ധത്തില്‍ അല്ലെങ്കില്‍ ജനവാസ മേഖലയില്‍ ആണവായുധം പ്രയോഗിച്ചതും ജപ്പാനിലെ ആക്രമണത്തില്‍ മാത്രമാണ്. എന്നാല്‍ അണ്വായുധമെന്ന ആശയം ലോകത്തിന് മുന്നില്‍ കൊണ്ടുവന്ന അമേരിക്ക, ഒരിക്കല്‍ അബദ്ധത്തില്‍ സ്വന്തം ജനതയുടെ മുകളില്‍ അണുബോംബിട്ട കഥ അറിയാമോ .
ഏതാണ്ട് ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് 1958 മാർച്ച് 11 നായിരുന്നു വൻദുരന്തമായേക്കാമായിരുന്ന അത് സംഭവിച്ചത്.
1958 മാർച്ച് 11 ന്, ജോർജിയയിലെ സവന്നയ്ക്കടുത്തുള്ള 308 -ാമത്തെ ബോംബാർഡ്മെന്റ് വിംഗിന്റെ 375 -ാമത്തെ ബോംബാർഡ്മെന്റ് സ്ക്വാഡ്രൺ പ്രവർത്തിപ്പിക്കുന്ന ഹണ്ടർ എയർഫോഴ്സ് ബേസിൽ നിന്നുള്ള ഒരു യുഎസ് എയർഫോഴ്സ് ബോയിംഗ് B-47E-LM സ്ട്രാറ്റോജെറ്റ് ഏകദേശം വൈകുന്നേരം 4:34 ന് പറന്നുയർന്നു, ഓപ്പറേഷൻ സ്നോ ഫ്ലറിയുടെ ഭാഗമായി യുണൈറ്റഡ് കിംഗ്ഡത്തിലേക്കും തുടർന്ന് വടക്കേ ആഫ്രിക്കയിലേക്കും പറക്കാൻ നിശ്ചയിച്ചിരുന്നു ..സോവിയറ്റ് യൂണിയൻ പൊട്ടിപ്പുറപ്പെടുന്നതുമായുള്ള യുദ്ധമുണ്ടായാൽ വിമാനം ആണവായുധങ്ങൾ വഹിച്ചുകൊണ്ടിരുന്നു .
ഒരു B-47 സ്ട്രാറ്റോജെറ്റ് ബോംബർ ജോർജിയയില്‍ നിന്ന് യുകെയിലേക്ക് പരിശീലനത്തിനായി പറക്കുകയായിരുന്നു. 7,600 പൗണ്ട് ഭാരമുള്ള മാർക്ക് 15 എന്ന വമ്ബൻ ന്യൂക്ലിയർ ബോംബും ഉദരത്തില്‍ വഹിച്ചാണ് വിമാനം ഇംഗ്ലണ്ടിലേക്ക് പോകുന്നത്.
പറക്കുന്നതിനിടയില്‍, എയർ പോക്കറ്റില്‍ വീണ ബോംബർ നന്നായൊന്ന് കുലുങ്ങി. വിമാനം ഉലഞ്ഞ സമയത്ത് ക്രൂ മെമ്ബറില് ഒരാള്‍ ബോംബിന്റെ റിലീസ് മെക്കാനിസത്തില്‍ ചാരി നിന്ന് പരിശോധിക്കുന്നുണ്ടായരുന്നു. ഉലച്ചിലില് അയാള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബോംബ് റിലീസ് ആയി താഴേക്ക് പോവുകയും ചെയ്തു. വിമാനത്തിനുള്ളിലെ എല്ലാവരുടെയും ഹൃദയമിടിപ്പ് നിലച്ച നിമിഷം.
സൗത്ത് കരോലിനയിലൂടെയായിരുന്നു വിമാനം പറന്നു കൊണ്ടിരുന്നത്. സൗത്ത് കരോലിനയിലെ മാർസ് ബ്ലഫെന്ന ജനവാസകേന്ദ്രത്തിലാണ് ആ വമ്ബൻ ആറ്റംബോംബ് പതിച്ചത്. ഭാഗ്യവശാല്‍ ആണവ ഭാഗം സജീവമാകാത്തതിനാല്‍ ബോംബ് പൊട്ടിത്തെറിച്ചില്ല. പക്ഷേ അതിനുള്ളില്‍ ഉണ്ടായിരുന്ന സാധാരണ സ്ഫോടകവസ്തുക്കള്‍ നിലത്ത് പതിച്ചതിന്റെ ആഘാതത്തില്‍ പൊട്ടിത്തെറിച്ചു.
സ്ഫോടനത്തില്‍ 35 അടി ആഴവും 75 അടി വീതിയുമുള്ള ഒരു വലിയ ഗർത്തം രൂപപ്പെട്ടു. പൊട്ടിത്തെറിയില്‍ വാള്‍ട്ടർ ഗ്രെഗ് എന്നയാളുടെ വീട് തകരുകയും ഭാര്യയ്ക്കും കുട്ടികള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ബോംബില്‍ 30 കിലോ ടണ്‍ സ്ഫോടന ശേഷിയുള്ള ആണവവസ്തുവായിരുന്നു ഉണ്ടായിരുന്നത്. അത് സജീവമാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തിതിരുന്നെങ്കില് അഞ്ച് മൈല്‍ അകലെയുള്ള ഫ്ലോറൻസ് പട്ടണം പൂർണ്ണമായും തകർന്ന് ധൂളിപടലമാകുമായിരുന്നു എന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
മാർസ് ബ്ലഫ് അപകടത്തിന് ഒരു മാസം മുമ്ബ്, ജോർജിയയിലെ ടൈബി ദ്വീപിനടുത്ത് ഒരു യുഎസ് ബോംബർ വിമാനം അബദ്ധത്തില്‍ ഒരു ഹൈഡ്രജൻ ബോംബ് വെള്ളത്തിലേക്ക് ഇട്ടിരുന്നു. ഒരു പരിശീലനത്തിനിടെ ബോംബർ വിമാനം മറ്റൊരു യുദ്ധവിമാനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചത്. വെള്ളത്തില്‍ വീണത് കൊണ്ട് അപകടം സംഭവിച്ചില്ല. അത് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ ഹിരോഷിമ ബോംബിനേക്കാള്‍ 100 മടങ്ങ് ശക്തമായ ഒരു ആണവ സ്ഫോടനത്തിന് കാരണമാകുമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം അപകടങ്ങള്‍ക്ക് ശേഷമാണ് പരിശീലന വിമാനങ്ങളില്‍ ആണവ ബോംബുകള്‍ കൊണ്ടുപോകുന്നത് നിർത്താൻ സൈന്യം തീരുമാനമെടുത്തത്