പ്രതീക്ഷകൾ നിറയുന്ന അഞ്ചാം ഘട്ടം…അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിംഗ് മെച്ചപ്പെട്ട നിലയിൽ ..
രാജ്യത്ത് അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ മെച്ചപ്പെട്ട പോളിംഗ് ആണ് നടന്നതെന്ന് റിപ്പോർട്ട് . പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ രേഖപ്പെടുത്തിയ പോളിങ്ങിലെ ഇടിവിന് ആശ്വാസമായിരിക്കുകയാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്. വോട്ടെടുപ്പ് നടന്ന 49 മണ്ഡലങ്ങളില്‍ 2019 തിരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന പോളിങ് അഞ്ചാം ഘട്ടത്തില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അന്തിമ പോളിങ് കണക്കുകള്‍ ഇതുവരെയും തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ടിട്ടില്ലെങ്കിലും എല്ലാ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കണക്കുകൂട്ടിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഇക്കാര്യം വ്യക്തമാകുന്നത്.ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച അവസാനിച്ചു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 49 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടര്‍ന്നു. 8.95 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള 695 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുന്നത് .
തിങ്കളാഴ്ച രാത്രിയോടെ അവസാനിച്ച ലോക്സഭാ അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ 62.15% പോളിങ് ആണ് രേഖപ്പെടുത്തിയത്.അഞ്ചാം ഘടത്തില്‍ പോളിങ് ബുത്തിലെത്തിയ 49 മണ്ഡലങ്ങളില്‍ 2019 ല്‍ രേഖപ്പെടുത്തിയത് 61.82 ശതമാനം പോളിങ് ആയിരുന്നു. ഇത്തവണത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് 0.33 ശതമാനം ഉയര്‍ന്നതായി വ്യക്തമാകും. വോട്ടെടുപ്പിന് ശേഷം 60.09 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നും 49 മണ്ഡലങ്ങളിലെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടിയത്. മെയ് ഏഴിന് 96 മണ്ഡലങ്ങളില്‍ നടന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ 69.16 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.ജമ്മു കശ്മീരിൽ ഇത്തവണ ഉയർന്ന വോട്ടിങ് നിരക്ക് രേഖപ്പെടുത്തിയിരുന്നു. ബാരാമുള്ളയിൽ 2019 ൽ 34.3% വോട്ട് ആണ് രേഖപ്പെടുത്തിയതെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ അത് 24 ശതമാനം വർധിച്ച് 59.1% ആയി രേഖപ്പെടുത്തി. ജമ്മു കശ്മീരിലുടനീളം ഈ പോളിംഗ് വർധന കാണാവുന്നതാണ്. എന്നിരുന്നാലും 2022-ലെ മണ്ഡല പുനർനിർണയത്തെ തുടർന്ന് മണ്ഡലങ്ങളുടെ അതിരുകൾ മാറിയതിനാൽ സീറ്റ് തിരിച്ചുള്ള താരതമ്യം സാധ്യമല്ല.അഞ്ചാം ഘട്ടത്തിൽ ജമ്മു കശ്മീർ (59.1%), ലഡാക്ക് (69.62%), മഹാരാഷ്ട്ര (56.89%), ഒഡീഷ (73.11%) എന്നിവ 2019 നെ അപേക്ഷിച്ച് ഉയർന്ന പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാൾ (78.45%), ബിഹാർ (56.76%), ഝാർഖണ്ഡ് (63.02%), ഉത്തർപ്രദേശ് (58.02%) എന്നിവ 2019-ലെ പോളിങ്ങിനെക്കാൾ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബിഹാറിലേയും യുപിയിലേയും പോളിങ്ങിലെ മാറ്റം വളരെ ചെറുതാണ്. അന്തിമ കണക്കുകൾ വരുന്ന സാഹചര്യത്തിൽ ഈ മാറ്റം ഇല്ലാതാവും.
8.95 കോടിയിലധികം വോട്ടര്‍മാരാണ് 49 മണ്ഡലങ്ങളിലുമായി ഉള്ളത്. 4.69 കോടി പുരുഷന്മാരും 4.26 കോടി സ്ത്രീകളും 5409 ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ് ഇതിൽ പ്പെടുന്നത്. രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും അടക്കമുള്ള പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടിയിരുന്നു.
ബോളിവുഡ് സെലിബ്രിറ്റികള്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബെ ഉള്‍പ്പെടെ തിങ്കളാഴ്ചയാണ് പോളിംഗ് ബൂത്തിലെത്തിയത്. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമടക്കമുള്ള സെലിബ്രിറ്റികള്‍ തങ്ങള്‍ വോട്ടുചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആരാധകരെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ജൂൺ നാലിനാണ് വോട്ടെടുപ്പ് നടക്കുന്നത് .