പ്രിയങ്ക ഗാന്ധിയ്ക്ക് നേന്ത്രപ്പഴം കൊണ്ട് തുലാഭാരം വഴിപാട്
Posted On September 20, 2025
0
58 Views

മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രിയങ്ക ഗാന്ധി . ക്ഷേത്രത്തിലെത്തിയ പ്രിയങ്ക ഗാന്ധി എംപിയെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം നേന്ത്രപ്പഴം കൊണ്ട് തുലാഭാരം വഴിപാട് കഴിച്ചു.ക്ഷേത്രത്തിൽ നിർമിച്ച രഥം കൗതുകത്തോടെ കണ്ട പ്രിയങ്ക ഗാന്ധി എംപി ശിൽപികളെ അഭിനന്ദിക്കുകയും ചെയ്തു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു.