ഭാരത് ജോഡോ ന്യായ് യാത്ര ഊര്‍ജ്ജമായി; ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ തിരക്ക്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഒഡീഷയിലെ കോണ്‍ഗ്രസ് പ്രവർത്തകർക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയതിനെ തുടർന്ന് സ്ഥാനാർത്ഥിയാകാനായുള്ള ആളുകളുടെ എണ്ണത്തില്‍ വർധനവെന്ന് റിപ്പോർട്ട്.
നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് ഇതുവരെ 3100-ലധികം സ്ഥാനാർത്ഥികളാണ് കോണ്‍ഗ്രസ് ടിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. 2019നെ അപേക്ഷിച്ച് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകാൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രതിപക്ഷമായ ബിജെപിയും ബിജെഡിയും കോണ്‍ഗ്രസിനെ എഴുതിത്തള്ളുന്നത് തുടരുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ടിക്കറ്റിന് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.