കോതമംഗലത്തെ സംഘര്‍ഷം; മുഹമ്മദ് ഷിയാസ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും
Posted On March 7, 2024
0
285 Views

കോതമംഗലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും.വൈകിട്ട് 4 മണിക്ക് കോതമംഗലം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിർദേശം.
നിലവില്‍ മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ കോടതി സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യവും അനുവദിച്ചിരുന്നു. ഷിയാസിനൊപ്പം കേസെടുത്ത മാത്യു കുഴല്‍ നാടൻ എംഎല്‍എയ്ക്കും കോടതി ജാമ്യം അനുവദിച്ചിച്ചിരുന്നു.
നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.