ഇ.പി.ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റ്: കെ.സുധാകരന്റെ മാനനഷ്ടക്കേസ് കോടതി തള്ളി
Posted On January 31, 2024
0
266 Views
ഇ.പി.ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ കെ.സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തലശ്ശേരി അഡീഷനൽ സബ് കോടതി തള്ളി. ആന്ധ്ര ഹൈക്കോടതിയുടെ ജാമ്യം നിലവിലിരിക്കെ കേരള പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് മാനഹാനിയുണ്ടാക്കിയെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പറഞ്ഞാണ് സുധാകരൻ കോടതിയെ സമീപിച്ചത്. ഈ തുകയ്ക്ക് ആനുപാതികമായ 3.43 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാത്തതിനാലാണു കേസ് തള്ളിയത്.
വധശ്രമക്കേസിൽ 1997 ഒക്ടോബർ 22ന് ആണ് സുധാകരനെ അറസ്റ്റ് ചെയ്തത്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













