ഞങ്ങൾ ആരെയും വ്യക്തിപരമായി വേട്ടയാടുന്നവർ അല്ല, പ്രശ്നം നോക്കി തീരുമാണ് എടുക്കുകയാണ് രീതി : ഇ പി ജയരാജൻ
മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മരണത്തിനു ശേഷം ദിവസങ്ങൾ പിന്നിടുമ്പോൾ സി പി ഐ എമ്മും ഉമ്മൻചാണ്ടിയെ അനുകൂലിച്ചു പല കുറി രംഗത്ത് വന്നതാണ്.സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പലകുറി പറഞ്ഞിരുന്നു, മാത്രവുമല്ല കോൺഗ്രസ് പാർട്ടി നടത്തുന്ന അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുകയും, ഉമ്മന്ചാണ്ടിയുമായുലുള്ള ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
അനുസ്മരണ ചടങ്ങിൽ സംസാരിക്കാൻ പിണറായി വിജയൻ എത്തിയപ്പോൾ ഉമ്മൻചാണ്ടിക്ക് വേണ്ടി മുദ്രവാക്യം വിളിച്ചതിനെ കുറിച്ച് തികച്ചും ഒറ്റപ്പെട്ട സംഭവമെന്നും,ഉമ്മൻ ചാണ്ടി എന്ന വികാരം പുറത്തു വന്നതാന്നെന്നും വിവാദമാക്കാൻ ശ്രെമിക്കരുതെന്നുമാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്.ഒടുവിലായി എൽഡിഫ് കൺവീനർ ഇ പി ജയരാജൻ ആണ് ഇപ്പോ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉമ്മൻചാണ്ടിയെ പാർട്ടി വ്യക്തിപരമായി വേട്ടയാടിയിട്ടില്ല എന്നാണു ഇ പി പറഞ്ഞത്. പ്രശ്നങ്ങൾ മുൻനിർത്തി ഇന്നുവരെ ആരെയും വേട്ടയാടിയിട്ടിലെന്നും പ്രശ്നം നോക്കി നിലപാടെടുക്കുക മാത്രമാണ് പാർട്ടിയുടെയും മുന്നണിയുടെയും രീതിയെന്നാണ് ജയരാജൻ പറഞ്ഞത്,
തിരഞ്ഞെടുപ്പ് വ്യക്തികൾ തമ്മിലുള്ള പോരാട്ടം അല്ലെന്നു ചൂണ്ടി കാട്ടിയ ഇ പി, പുതുപ്പള്ളിയിൽ എതിർ സ്ഥാനാർത്ഥിയെ നിർത്തരുതെന്ന കെ സുധാകരന്റെ ആവിശ്യം തള്ളിക്കളയുകയും ചെയിതു,
ഇ പിയുടെ പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെയാണ്.” തിരഞ്ഞെടുപ്പ് എന്നത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്നു ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. കേരളം രാഷ്ട്രീയത്തിലും ദേശിയ രാഷ്ട്രീയത്തിലും സഖാവ് ഇ എം എസിനെതിരെ മത്സരിച്ചിട്ടിലെ? വലിയ ബഹുജന പിന്തുണയുള്ള ജനകീയ നേതാവായിരുന്നു ഇ കെ നായനാർ അദ്ദേഹത്തിനെതിരെയും മത്സരിച്ചിട്ടിലെ? മത്സരം രാഷ്ട്രീയ നയങ്ങൾ തമ്മിലാണ് ആ രാഷ്ട്രീയ നയങ്ങളിൽ ദുർബലമായ രാഷ്ട്രീയ കൈവശം ഉള്ളവർ ആണ് തിരഞ്ഞെടുപ്പിനെ ഭയക്കുന്നത്. അതുകൊണ്ടാണ് അവർ തിരഞ്ഞെടുപ്പിനെ ഭയന്നു, തിരഞ്ഞെടുപ്പ് ഒഴിവാക്കണം എന്ന ആവിശ്യം മുന്നോട്ടു വെക്കുന്നത്,
സിപിഎമ്മോ എൽഡിഎഫോ ഇന്നുവരെ ഒരാളെയും എന്തെങ്കിലും പ്രശ്നം വെച്ചുകൊണ്ട് രാഷ്ട്രീയമായോ അല്ലാതെയോ വേട്ടയാടിയിട്ടില്ല. എല്ലാ പ്രശ്നങ്ങളോടും ശരിയായ സമീപനം ആണ് സ്വീകരിച്ചിട്ടുള്ളത് . അതിൽ വ്യക്തികളെ നോക്കാറില്ല. പ്രശ്നം നോക്കി നിലപാട് സ്വീകരിക്കുക എന്നതാണ് രീതി. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം. അത് തത്വാധിഷ്ഠിതം ആണ്. അങ്ങനെ വരുമ്പോൾ പലർക്കും കൊണ്ടിട്ടുണ്ടാകും. അങ്ങനെ കൊണ്ടിട്ടുള്ളവർ ദുഃഖം അനുഭവിക്കുന്നുമുണ്ടാകും. അവർ ചെയുന്ന തെറ്റുകൾ തിരുത്തനാണ് ഇത്തരം വിമർശനങ്ങളും അവസരങ്ങളും, വിനിയോഗിക്കേണ്ടത്.എന്നുമാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്ന് മുഖ്യമന്ത്രിയെ വേട്ടയുടുന്നിലെ? എത്രമാത്രം ഹീനമായ വാക്കുകൾ ഉപയോഗിച്ചാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടുന്നത്. മുൻപ് വേട്ടയാടി എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് ശ്രെദ്ധിക്കു. ഒരു മാത്രിയെ വേട്ടയാടുമ്പോൾ ഞങ്ങൾ നോക്കിയിരിക്കും എന്ന് അരകെയെങ്കിലും തോന്നുന്നുണ്ടോ എന്നും ഇ പി വിമർശിച്ചു.ആരെയും വ്യക്തിഹത്യ ചെയ്യാനോഅവർക്കെതിരെ നടപെടിയെടുക്കാനോ ഈ സർക്കാരുണ്ടാകില്ല. അത് ആർക്കെതിരെ ആയാലും.യു ഡി എഫിലുള്ളവരൊക്കെ കുടിപ്പക വച്ച് നടക്കുന്നവരാണ്. അതിന്റെ ശീലങ്ങൾ അവർക്കുണ്ടാകും. കെ സുധാകരന്റെ കസ് ഉതാഹരണം ആക്കിയാണ് ജയരാജൻ തുടർന്നത്,
ഞങ്ങളുടെ മുന്നിൽ വെച്ച് 25 ലക്ഷം കൊടുക്കുന്നത് കണ്ടു ഇന്നലെ പരാതി? അദ്ദേഹം അവിടെ സ്ഥിരമായി വന്നിരുന്ന അലയിരുന്നു എന്നും അവർ പറയുന്നു. അയാൾ ഇപ്പോൾ ജയിലിലാണ്. എന്നിട്ടും അദ്ദേഹം എന്റെ സുഹൃത്താണെന്നു വെറുക്കണ്ട ആവിശ്യമില്ലാന്നല്ലേ സുധാകരൻ പറഞ്ഞത്. എന്തൊരു ബോധമാണ് അയാൾക്കുളത് പരാതി കിട്ടുമ്പോൾ അതനുസരിച്ചാണ് സർക്കാർ പരാതി എടുകേണ്ടത്.ഇവിടെ ഏറ്റവുമധികം വേദനിച്ചിട്ടുള പാർട്ടി സിപിഎം ആണ്, രാജ്യത്തും സംസ്ഥാനത്തും നേരിടുന്ന അക്രമങ്ങൾ എല്ലാ സഹിച്ച് വളരുന്ന ഒരു പാർട്ടി ആണ് ഞങ്ങളുടേത്. ഞങ്ങളാരും ഉമ്മൻചാണ്ടിക്കെതിരെ കേസ് കൊടുത്തിട്ടില്ല അന്വഷണത്തിന്റെ കണ്ടത്തിലിൽ അല്ലെ അദ്ദേഹത്തിനെതിരായി കേസുണ്ടായത്. ഞങ്ങൾ ഉമ്മൻ ചാണ്ടിയെന്നല്ല ആരേയും ഒരു ഇരയായി കണ്ടു ഒരു നടപടിയും എടുത്തിട്ടില്ല “തിരുവനന്തപുരത് മാധ്യമങ്ങളെ കണ്ടു സംസാരിക്കവെ ആണ് ഇ പി ജയരാജൻ ഈ കാര്യങ്ങൾ പറഞ്ഞത് .