ദേശീയരാഷ്ട്രീയത്തിലും അണയാത്ത കനലുകൾ; രാജ്യസഭയിൽ എ എ റഹീമിൻറെ തീപ്പൊരി പ്രസംഗം..
കഴിഞ്ഞ ദിവസം ശ്രീ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ നടത്തിയ പ്രസംഗം എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ വളരെ ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശനം ഉയർത്തിയിരുന്നു. ” ഇന്ത്യയുടെ രാമൻ ഗാന്ധിജിയുടെ റാം ആണെങ്കിൽ,സംഘപരിവാറിന്റെ രാമൻ നാഥുറാം ആണ്. ദൈവങ്ങൾക്ക് അല്ല, ജനങ്ങൾക്ക് പ്രാണൻ നൽകാനാണ് പ്രധാനമന്ത്രി തയ്യാറാകേണ്ടത്. അയോദ്ധ്യയിൽ അല്ല, മണിപ്പൂരിൽ ആണ് പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തേണ്ടത്. മതചടങ്ങുകൾ രാഷ്ട്രീയ ചടങ്ങുകൾ ആകുന്നു.പ്രധാനമന്ത്രിയും പൂജാരിയും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥ “
ഒരു തീപ്പൊരി പ്രസംഗം തന്നെ ആയിരുന്നു അത്. പാർലമെന്റിന്റെ ഉദ്ഘാടനം പൂജാരിയും ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയും നിർവ്വഹിക്കുന്ന ഇപ്പോളത്തെ രാജ്യത്തിൻറെ അവസ്ഥയെ കുറിച്ച് ഇതിലും നന്നായി ഇംഫാനെയാണ് പറയുന്നത്..
ബ്രിട്ടാസിന്റെ പ്രസംഗം പലരും പാടിപ്പുകഴ്ത്തുമ്പോൾ മറ്റൊരു രാജ്യസഭാ എം പി ആയ സഖാവ് എ എ റഹീമിന്റെ ഒരു ഉജ്വലമായാ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. എ എ റഹീമിനെതിരെ പഴയ ഫോട്ടോകൾ വെച്ച് ട്രോളുകൾ ഇറക്കാൻ ഇപ്പോളും മാധ്യമങ്ങൾ തയ്യാറാണ്. അദ്ദേഹത്തിന്റെ ഭാര്യയടക്കം കുടുംബത്തിന് നേരെ കോൺഗ്രസ്സിന്റെ ക്രൂരമായ സൈബർ ആക്രമണം ഉണ്ടായിട്ടും അധികമാരും പ്രതികരിച്ചതായും കണ്ടില്ല.
രാജ്യസഭയിലെ തന്റെ കന്നിപ്രസംഗം അവിസ്മരണീയമാക്കിയ റഹീമിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ആദ്യം തന്നെ സമയം നീട്ടി ചോദിച്ചാണ് അദ്ദേഹം തുടങ്ങിയത്. അത് ജഗദീപ് ധനകർ ചിരിച്ച് കൊണ്ട് ത്തന്നെ അനുവദിക്കുകയും ചെയ്തു. വിശ്വ ഗുരുവായ ശ്രീനാരായണ ഗുരു പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്” ശിവപ്രതിഷ്ഠയുടെ സമയത് ഗുരു പറഞ്ഞ ഈ വാക്കുകൾ ഇപ്പോൾ ഏറെ പ്രസക്തമാണെന്നാണ് റഹീം പറഞ്ഞത്. ഇന്ത്യയുടെ ഭരണഘടനയിൽ പറയുന്നത് ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്നാണ്. ആ മതേതര രാജ്യത്ത് ഒരു രാമക്ഷേത്രം പണിതിട്ട്, എങ്ങനെയാണ് അത് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി എടുത്ത് പറയുന്നത്?? അവിടെ പ്രാണ പ്രതിഷ്ഠ നടന്നപ്പോൾ മധ്യപ്രദേശിൽ മൂന്നു ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. ജനങ്ങളെ ജാതീയമായി വേർതിരിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ഇവിടുത്തെ വലിയൊരു പ്രശ്നമായ താക്സിൽ ഇല്ലായ്മയെ കുറിച്ച് സംസാരിക്കാൻ ആരും തയ്യാറാവുന്നില്ല. പുതുതായി ഒരു തസ്തിക പോലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി ജിതേന്ദ്ര സിങ് നേരത്തെ മറുപടി നൽകിയ കാര്യവും റഹീം എടുത്ത് പറഞ്ഞു. നിലവിൽ ഒഴിവുള്ള തസ്തികകളിൽ പോലും നിയമനം നടക്കുന്നില്ല. ഇവിടെ എല്ലാം കരാർ അടിസ്ഥാനത്തിലാണ്. സൈന്യത്തിലേക്കുള്ള നിയമനം പോലും അഗ്നീപഥ് എന്ന പേരിൽ കരാർ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇന്ത്യൻ യുവാക്കൾക്ക് ഇത് അമൃതകാലം അല്ലെന്നും മൃതകാലം ആണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്റെ വില നിയന്ത്രണം എടുത്തു മാറ്റുന്നതിനെതിരെ യുപിഎ സർക്കാരിന്റെ കാലത്ത് ഇപ്പോളത്തെ കേന്ദ്രമന്ത്രി മുരളീധരൻ കാളവണ്ടി സമരം നടത്തിയിരുന്നു. എന്നാൽ അധികാരം കിട്ടിയപ്പോൾ ഡീസലിന്റെ വില നിയന്ത്രണം കൂടി അവർ എടുത്ത് കളയുകയായിരുന്നു.
നാരീശക്തി എന്ന് എല്ലായ്പ്പോളും പാർലമെന്റിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി, മണിപ്പൂരിൽ സ്ത്രീകൾ നഗ്നരായി പ്രതിഷേധം നടത്തിയത് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിൽക്കീസ് ബാനു കേസിൽ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് കോടതി വിധിയെ സുപ്രീം കോടതി റദ്ദാക്കി. സ്വതന്ത്ര സമരത്തിൻറെ മതനിരപേക്ഷ സ്വഭാവം കൊണ്ട് മാത്രമാണ് ഇന്ത്യ ഇപ്പോളും ഒരു മതരാഷ്ട്രമായി മാറാത്തത് എന്നും അത് എപ്പോളും ഓർത്തിരിക്കണമെന്നും പറഞ്ഞു കൊണ്ടാണ് റഹീം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ബിജെപിയുടെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനെതിരെ ശക്തമായ പ്രതികരണം ആണ് എ എ റഹീം നടത്തിയത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പഴയ കാല ചിത്രങ്ങൾ വച്ച് ട്രോളുന്നതിൽ മാത്രമാണ് ഇപ്പോളും ശ്രദ്ധിക്കുന്നത്. അവരൊക്കെ അവിടെ തന്നെ നിൽക്കട്ടെ. സഖാവ് എ എ റഹീമിന്റെ ശബ്ദം പാർലമെന്റിൽ മുഴങ്ങുമ്പോൾ തീർച്ചയായും ഇടത് പക്ഷത്തിന് ആശ്വസിക്കാം, അഭിമാനിക്കാം.
കനൽ ഒരു ചെറുതരി മതിയെന്നത് സത്യം തന്നെയാണ്. എ എ റഹീമും ജോൺ ബ്രിട്ടാസുമൊക്കെ അണയാത്ത കനലുകളായി, ഇന്ത്യൻ രാഷ്ട്രീയത്തെ ഇനിയും ആളിക്കത്തിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട..