ഫ്ലക്സില്‍ മോദിക്കൊപ്പം വിഗ്രഹവും; വി. മുരളീധരനെതിരേ തെര. കമ്മീഷന് പരാതി
Posted On March 25, 2024
0
392 Views
ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി.മുരളീധരനെതിരേ പരാതിയുമായി ഇടതു മുന്നണി. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനാണ് പരാതി.
ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ ഭാഗമായ വര്‍ക്കലയിലാണ് വിവാദ ഫ്ലക്സ് ബിജെപി പ്രവർത്തകർ വച്ചത്. പ്രധാനമന്ത്രിയുടെയും സ്ഥാനാര്‍ഥിയുടെയും ചിത്രത്തോടൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവുമുളളത്.
എൻഡിഎ സ്ഥാനാർഥിയുടെ നടപടി ഗുരുതര പെരുമാറ്റചട്ട ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ചൂട്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പരാതി നല്‍കിയിരിക്കുന്നത്.













