തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കണ്ണൂരും തൂത്ത് വാരും, ഞെട്ടിക്കുന്ന പ്രസ്താവനകളുമായി സുരേഷ്ഗോപി; ശബരിമലയിൽ യൂണിഫോം സിവിൽ കോഡ് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു!!!
തൃശൂർ മേയർ എം കെ വർഗീസിനെ വീണ്ടും പുകഴ്ത്തി പറയുകയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എംപി. മേയർ വർഗീസ് നല്ല ആളാണ്, അതിൽ എനിക്ക് സംശയമില്ലെന്നും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മേയർ നല്ല മനുഷ്യനാണെന്നും എന്നാൽ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കയാണെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.
ഇവിടെ നുണറായിയല്ല നുണറായിസം ആണ് ഇപ്പോൾ ഉള്ളത്. കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി ഇവിടെ വിരിഞ്ഞു കൊണ്ടിരിക്കുന്നത്. കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ ഓവർ ബ്രിഡ്ജിനായി 15 കോടി അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് വടൂക്കരയിൽ ഒരു ഫ്ളക്സ് വെച്ചിരിക്കുന്നു. റെയിൽവേ അങ്ങനെയൊരു ഓവർ ബ്രിഡ്ജിന്റെ പെർമിഷൻ കൊടുത്തതായി തനിക്ക് അറിവില്ല. അത് തട്ടിപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കലുഷിതമായൊരു അന്തരീക്ഷം സൃഷ്ടിച്ച് അതിൽനിന്ന് മുതലെടുപ്പുനടത്താൻ ഇടതുവലതു മുന്നണികൾ ശ്രമിക്കുന്നുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. പന്തളത്ത് നടന്ന തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്തപ്പോളാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
ശബരിമല ഹിന്ദുവിന്റെ മാത്രം അവകാശമല്ല, ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് തിരക്കു നിയന്ത്രണത്തിലും മറ്റുമുണ്ടാകുന്ന പ്രശ്നം. ഇപ്പോഴുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്, സുഖകരമായ ദർശനം നടത്താനുള്ള സൗകര്യമാണ് അവിടെ വേണ്ടത്. ശബരിമലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടേണ്ട സമയവും മാർഗങ്ങളുമുണ്ട്, അതൊക്കെ സമയത്തിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നൂറ് ഇവി ബസുകളാണ് ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ചത്. മോദിയുടെ ഫോട്ടോ വെയ്ക്കുമോ എന്ന് ഭയപ്പെട്ട്, കേരളം അത് പ്രാബല്യത്തിൽ വരുത്താതിരിക്കുകയാണ്. ഈ സീസണിലെങ്കിലും അത് ഉപയോഗിക്കണം എന്നും, കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഇതിന് മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ താൻ ലൂർദ് മാതാവിന്റെ മുൻപിൽ സ്വർണ കിരീടം നൽകിയപ്പോൾ അതിലെ ചെമ്പ് ചുരണ്ടാൻ വന്നവരെ ഇപ്പോൾ കാണാനില്ല. ഇത്തരക്കാർ ശബരിമലയിൽ ഭക്തർ കൊടുത്ത സ്വർണം മാറ്റി ചെമ്പിന്റെ അളവ് കൂട്ടാൻ നടക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ചില തറകള്‍ ഞാന്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച വിഷയത്തില്‍ ഇടപെട്ടു. ഞാന്‍ കൈ കഴുകുന്ന കാര്യവും ചിലര്‍ വിമര്‍ശിക്കുന്നു. കോവിഡ് കാലത്ത് മാത്രമല്ല ശുദ്ധി വേണ്ടത്. വെള്ളം ഒഴിച്ചാണ് ഞാന്‍ കൈ കഴുകുന്നത്. ഞാന്‍ മൂക്കില്‍ കൈ വെച്ച ശേഷം കേക്ക് മുറിച്ചാല്‍ അതിലും വിമര്‍ശനം വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘മോദിക്കോ അമിത് ഷായ്ക്കോ ശബരിമല വിഷയം നേരിട്ട് ഏറ്റെടുക്കാന്‍ കഴിയില്ല. തൃശൂരിലെ പുലികളി സംഘങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കേണ്ട ഫണ്ട് കൊടുത്തില്ല. കേന്ദ്രം ഫണ്ട് തന്നില്ല എന്ന തട്ടിപ്പ് ഇനി നടക്കില്ല. യൂണിഫോം സിവില്‍ കോഡ് വരുന്നതിനു വേണ്ടി ശ്രമിക്കുകയാണ്. അത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. യൂണിഫോം സിവില്‍ കോഡ് വന്നാല്‍ ശബരിമലയില്‍ വലിയ സാധ്യത ഉണ്ട്. യൂണിഫോം കോഡ് വന്നിരിക്കും എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സുരേഷ്ഗോപി സാർ പറഞ്ഞ ഈ കാര്യം ശരിക്കും മനസിലായില്ല. യൂണിഫോം സിവിൽ കോഡ് ശബരിമലയിൽ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. ശബരിമലയിൽ വരുന്നവർ ഒരേ കോഡ് പാലിക്കുന്നവരാണ്. അയ്യപ്പ ഭക്തരാണ് അവിടേക്ക് വരുന്നത്.
ഇനി അവർക്ക് കറുത്ത നിറത്തിലുള്ള യൂണിഫോം മാത്രം ഏർപ്പാടാക്കുന്ന കാര്യമാണോ പറഞ്ഞത് എന്നറിയില്ല. ഇനി യൂണിഫോം സിവിൽ കോഡ് വന്നിട്ട് അറിയാം, ശബരിമലയിൽ എന്ത് മാറ്റമാണ് വരുന്നതെന്ന്.
കൂടാതെ തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ണൂർ അടങ്കലായി ബിജെപി എടുത്തിരിക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. കണ്ണൂരിലും മറ്റുള്ളവർ ബിജെപിയുടെ ശക്തിയെ ഭയക്കണം. കേരളം മുഴുവൻ ബിജെപി എന്ന മനസ്ഥിതിയിലേക്കു മാറിയിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 21 സീറ്റ് നേടിയാൽ ഭരിക്കുന്നവർ ആരായാലും അവരെ നിലയ്ക്കുനിർത്താനാകും. വളരെ വ്യക്തമായ ഒരു കണക്കാണിത്.
അടുത്ത രാജ്യസഭ തിരഞ്ഞെടുപ്പു വരുമ്പോൾ ഈ പറയുന്ന 21 സീറ്റിന്റെ ഉള്ളർഥം നിങ്ങൾക്കു മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭയിലെ മുരുകണിയിൽ നടന്ന തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിച്ചപ്പോളാണ് ഈ കാര്യം അദ്ദേഹം പറഞ്ഞത്. പാലക്കാട് നഗരസഭയിൽ മൂന്നാമതും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എന്തായാലും ഈ ഇലക്ഷൻ പ്രമാണിച്ച് തകർപ്പൻ പ്രകടനമാണ് സുരേശ്ഗോപി സാർ നടത്തുന്നത്. റിസൾട്ട് വരുമ്പോൾ മാത്രമേ അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയൂ












