‘ഉച്ചഭക്ഷണം എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കൊപ്പം’: സുരേന്ദ്രൻ മാപ്പ് പറയണമെന്ന് എസ്.സി-എസ്.ടി കോര്‍ഡിനേഷൻ കമ്മിറ്റി
Posted On February 21, 2024
0
240 Views

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയില്‍ എസ്.സി-എസ്.ടി വിഭാഗങ്ങളെ പ്രത്യേകം ഉച്ചഭക്ഷണത്തിന് ക്ഷണിച്ച സംഭവത്തില്‍ പ്രതിഷേധവുമായി എസ്.സി-എസ്.ടി കോർഡിനേഷൻ കമ്മിറ്റി. പട്ടിക ജാതി വിഭാഗങ്ങളോടുള്ള അവഹേളനമെന്ന് ജനറല്‍ കണ്‍വീനർ രാജൻ പുലിക്കോട് കുറ്റപ്പെടുത്തി.
പട്ടിക വർഗക്കാരെ ഇതുവരെ പരിഗണിക്കാത്ത പാർട്ടിയാണ് ബി.ജെ.പി. സമുദായത്തോട് കാണിക്കുന്ന വഞ്ചനയാണിത്. സുരേന്ദ്രൻ മാപ്പ് പറയണമെന്നും ജനറല്‍ കണ്‍വീനർ രാജൻ പുലിക്കോട് ആവശ്യപ്പെട്ടു