കള്ളം കെട്ടിച്ചമച്ചവര്ക്കൊപ്പമില്ല; സിപിഎം മെമ്ബര്ഷിപ്പ് പുതുക്കില്ലെന്ന് എസ്. രാജേന്ദ്രന്
Posted On March 11, 2024
0
321 Views

സിപിഎം അംഗത്വം പുതുക്കാന് ആഗ്രഹിക്കുന്നില്ലെന്ന് ദേവികുളം മുന് എംഎല്എ എസ്. രാജേന്ദ്രന്. ഏരിയാ സെക്രട്ടറി അടക്കം സിപിഎം നേതാക്കളെത്തി അംഗത്വം പുതുക്കാന് ആവശ്യപ്പെട്ടിരുന്നു. അംഗത്വം പുതുക്കുന്നില്ല എന്നത് കൊണ്ട് ബിജെപിയില് പോകുമെന്നല്ല അർഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ മാനസിക വിഷമത്തിന്റെ ഭാഗമായുള്ള തീരുമാനമാണ്. അനുഭവിച്ചത് ഞാനാണ്. താന് എ.രാജക്കെതിരെ പ്രവർത്തിച്ചുവെന്നത് കെട്ടിച്ചമച്ച കാര്യമാണ്. അത്തരം കാര്യങ്ങള് കെട്ടിച്ചമച്ചവർക്കൊപ്പം നിന്ന് പോകാൻ കഴിയില്ലെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.