പദ്മജയെ തൃശൂരില്‍ മന:പൂര്‍വം തോല്‍പ്പിച്ചതാണ്, തെളിവുണ്ട്; പ്രതികരണവുമായി ഭര്‍ത്താവ് വേണുഗോപാല്‍
തൃശൂരില്‍ പദ്മജയെ മന:പൂർവം തോല്‍പ്പിച്ചതിന് തെളിവുണ്ടെന്ന് ഭർത്താവ് വേണുഗോപാല്‍. ഭാര്യ ബുദ്ധിപരമായ തീരുമാനങ്ങളേ എടുക്കാറുള്ളൂവെന്നും അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പദ്മജ ബി ജെ പിയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടയിലാണ് വേണുഗോപാലിന്റെ പ്രതികരണം.
‘തൃശൂരില്‍ മന:പ്പൂർവം തോല്പിച്ചതാണ്, തെളിവുണ്ട്. അതു അന്വേഷിക്കാൻ പാർട്ടി തയ്യാറല്ല. പണ്ട് അച്ഛൻ എന്നും വന്ന് താമസിച്ചിരുന്ന വീടാണ്. അന്നൊക്കെ ഒരു പ്രവർത്തകൻ വരുമ്ബോള്‍ പരാതി കേള്‍ക്കാൻ ആളുണ്ടായിരുന്നു. ഇന്ന് ഒന്നിനും ഒരുത്തരമില്ല, ഒരു പരിഹാരവുമില്ല. പൊളിറ്റിക്സ് നിർത്തി വീട്ടിലിരിക്കാൻ തീരുമാനിച്ചതാണ്. വെറുതെയിരിക്കരുത് നല്ലൊരു സാദ്ധ്യത കിട്ടിയാല്‍ പോകണമെന്ന് ബന്ധുക്കളൊക്കെ പറഞ്ഞു. എന്നോട് ചോദിച്ചപ്പോള്‍ ഞാൻ അനുകൂലിച്ചു. ആരൊടെങ്കിലും പദ്മജ പരാതി പറഞ്ഞിരുന്നോയെന്നൊന്നും എനിക്കറിയില്ല. ഡിസിസി ഓഫീസിലോ കെ പി സി സി ഓഫീസിലോ ഒന്നും പോകാത്തയാളാണ് ഞാൻ. പിന്നെ നാച്വറലായും പരാതി പറയുമല്ലോ. പറഞ്ഞിരിക്കാം. ഒന്നിനുമൊരു ശാശ്വത പരിഹാരമുണ്ടായില്ല. അച്ഛന്റെ പേരിലെ ട്രെസ്റ്റ് ഉള്‍പ്പടെ. സർക്കാർ തിരുവനന്തപുരത്ത് കണ്ണായ സ്ഥലത്ത് സ്ഥലം തന്നിട്ടുപോലും അവിടെയൊരു മന്ദിരം പണിയാൻ പോലും പാർട്ടിയുടെ പിന്തുണയുണ്ടായില്ല. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പദ്മജ മത്സരിക്കില്ല. ഓഫറൊക്കെ ഉണ്ടായിരുന്നു. പക്ഷേ മത്സരിക്കുന്നില്ല.’- അദ്ദേഹം പറഞ്ഞു.