രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ എന്ന് ബിജെപി; വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന വാദവുമായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ നിശാപാര്‍ട്ടികളില്‍ ആഘോഷിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധി നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് വിശദീകരിച്ചു. രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ ആഘോഷിക്കുന്നു എന്ന തരത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വിശദീകരണം.
മാധ്യമ പ്രവര്‍ത്തകയായ സുഹൃത്തിന്റെ വിവാഹത്തിനാണ് അദ്ദേഹം പോയതെന്നും ക്ഷണിച്ച വിവാഹത്തില്‍ പങ്കെടുത്തത് കുറ്റകൃത്യം ചെയ്തതു പോലെയാണ് ബിജെപി ചിത്രീകരിക്കുന്നതെന്നും രണ്‍ദീപ് സിംഗ് കുറ്റപ്പെടുത്തി. എന്നാല്‍ ഒരു എംപിയെന്ന നിലയില്‍ കാണിക്കേണ്ട മര്യാദകള്‍ രാഹുല്‍ ലംഘിച്ചുവെന്ന് ബിജെപി ആരോപിക്കുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ട്ടൈം രാഷ്ട്രിയക്കാരന് മാത്രമാണെന്ന് ബിജെപി വാദം.
Content Highlight: Rahul Gandhi at night club says BJP