സമരാഗ്നി ഇന്ന് എറണാകുളത്തേക്ക്
Posted On February 19, 2024
0
276 Views
കെ സുധാകരനും, വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് എറണാകുളത്തേക്ക് പ്രവേശിക്കും.
വൈകിട്ട് നാലുമണിക്ക് ആലുവ മുന്സിപ്പല് സ്റ്റാന്ഡ് പരിസരത്താണ് ജില്ലയിലെ ആദ്യ പൊതുസമ്മേളനം. മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ആറുമണിക്ക് മറൈന് ഡ്രൈവില് നടക്കുന്ന പൊതുസമ്മേളനം തെലുങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്ക്ക ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ മേഖലകളില് നിന്നുള്ള പ്രതിനിധികളുമായി നേതാക്കള് നാളെ കൂടിക്കാഴ്ച നടത്തും.
മൂവാറ്റുപുഴയിലെ സമ്മേളനത്തോടെ ജില്ലയിലെ പര്യടനം നാളെ സമാപിക്കും.













