ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; എംപി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
Posted On March 9, 2024
0
183 Views

ബംഗാളില്‍ ബിജെപി എംപി കുനാര്‍ ഹേംബ്രം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സിറ്റിംഗ് എംപി പാര്‍ട്ടി വിട്ടത് ബിജെപിക്ക് ക്ഷീണമായി.
വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് വിടുന്നുവെന്നാണ് നേതൃത്വത്തിന് നല്കിയ രാജിക്കത്തില്‍ കുറിച്ചിരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇനി തുടരുന്നില്ലെന്നാണ് ഹേംബ്രത്തിന്റെ പ്രതികരണം. തന്റെ രാജിക്കത്ത് സ്വീകരിച്ചോ എന്ന് തനിക്കറിയില്ല. ഇത് നല്ല സമയമാണ്. അതോടെ മറ്റൊരാള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.