സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് പത്രിക നല്‍കും
Posted On February 14, 2024
0
234 Views

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് പത്രിക നല്‍കും. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
സോണിയ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പത്രിക നല്‍കാനായി ജയ്പൂരിലെത്തും. ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കിയിരുന്നു. 25 വര്‍ഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്