”പിണറായി വിജയൻ ആണും പെണ്ണും കെട്ടവൻ, വിമാനമുണ്ടാക്കിയത് സുഗ്രീവനെന്ന് കേരളം പഠിപ്പിക്കും” വെളിവും വിവരവുമില്ലാത്ത പി എം എ സലാമിനെ തിരുത്തി ലീഗ് നേതൃത്വം
കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആണും പെണ്ണുംകെട്ടവനാണെന്ന് പറഞ്ഞത് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ആണ്. മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നും സലാം പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പരാമർശം ഉണ്ടായത്.
ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ വേണ്ടി ഇപ്പോൾ കേരളം ഒപ്പിട്ടിരിക്കുകയാണ്. ഒരു പുരുഷനാണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പഠിപ്പിച്ചുതന്നിട്ടുണ്ട്.
കോടികള്‍ തന്നാലും ഈ വര്‍ഗീയ വിഷം പശ്ചിമബംഗാളിലേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം, അല്ലെങ്കില്‍ പെണ്ണാവണം. ഇത് രണ്ടുംകെട്ട മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം. അതാണ് നാമിന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പിന്നീട് സലാം പറഞ്ഞത് ആദ്യമായി വിമാനം ഉണ്ടാക്കിയത് സുഗ്രീവൻ ആണെന്ന് പുതിയ പാഠ്യ പദ്ധതിയിൽ കേന്ദ്രം പഠിപ്പിക്കുന്നു എന്നൊക്കെയാണ്.
വാസ്തവത്തിൽ അല്പം മണ്ടത്തരവും, അതിലേറെ വിവരക്കേടും ഉള്ള ആളാണ് ഈ പി എം എ സലാം എന്ന ലീഗ് നേതാവ്. സാധാരണയായി ഇയാളുടെ പ്രസംഗം കേള്‍ക്കാന്‍ വരുന്നത് ഭൂരിഭാഗവും മുസ്ലിം ലീഗുകാരാണ്. ആ പാവങ്ങളെ പി എം എ സലാം പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയാണ്.
പുതിയ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതോടെ കേരള സർക്കാർ സംഘപരിവറിന് കീഴടങ്ങി ഇനി അങ്ങോട്ട് സംഘപരിവാർ പുസ്തകങ്ങളാകും കേരളത്തിൽ പഠിപ്പിക്കുക എന്നൊക്കെപ്പറഞ്ഞ് തെറ്റിദ്ധാരണ പടർത്തുന്നത് ലീഗുകാരും മുസ്ലിം വിഭാഗത്തിൽപ്പെട്ട നേതാക്കളും ഒക്കെയാണ്.
കൂട്ടത്തിൽ ഉയർന്ന വിദ്യാഭ്യാസമുള്ള കുഞ്ഞാലിക്കുട്ടി വരെ പറയുന്നത് കേന്ദ്രം അടിച്ചേൽപ്പിക്കുന്ന പാഠങ്ങളാകും ഇനി കേരളത്തിലും പഠിപ്പിക്കാൻ പോകുന്നതെന്നാണ്.
നമ്മുടെ സംസ്ഥാനത്ത് മുസ്ലിം മാനേജുമെന്റിന്റെ കീഴിൽ ചുരുങ്ങിയത് ഒരു 200 C B S E സ്കൂളുകൾ എങ്കിലും ഉണ്ടാകും. അവിടെയൊക്കെ എന്താണ് പഠിപ്പിക്കുന്നത്.. ഇവിടെ എല്ലാം N C E R T സിലബസും നാഷണൽ എഡ്യൂക്കേഷൻ പ്രോഗ്രാമും ഒക്കെയാണ് ഉള്ളത്. അതിനെ കുറിച്ച് എന്തെങ്കിലും വിഷമമോ ആശങ്കയോ ഈ പറഞ്ഞ പി എം എ സലാം ഇന്നേവരെ പ്രകടിപ്പിച്ചതായി കണ്ടിട്ടുമില്ല.
കൂടാതെ മുസ്ലിം മാനേജുമെന്റിന്റെ CBSE സ്കൂളിൽ അല്ലാതെ, ആയിരക്കണക്കിന് മുസ്ലിം കുട്ടികൾ വേറെയും സിബിഎസ് ഇ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. അതിലൊന്നും ലീഗിനും മറ്റുള്ള മുസ്ലിം സംഘടനകൾക്കും ഒരു പ്രശ്നവുമില്ല.
അതുകൊണ്ട് പിഎംഎ സലാമിന്റെ പരാമർശങ്ങൾ വെറും മൂന്നാം കിട ആരോപണങ്ങൾ മാത്രമാണ്, പച്ചയായ അവഹേളനമാണ്.
അതിപ്പോൾ മുസ്ലിം ലീഗ് നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, എന്നാൽ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പു വെച്ചു എന്ന സലാമിന്റെ പരാമർശം തന്ന്നെയാണ് ശിഹാബ് തങ്ങൾ ഇത് പറയാൻ കാരണവും.
മുഖ്യമന്ത്രിയെ ആർക്കും വിമർശിക്കാം, ചെയ്യുന്ന കാര്യങ്ങൾ എടുത്ത് പറഞ്ഞു കുറ്റപ്പെടുത്താം. പക്ഷെ ഇത്തരം വ്യക്തിഹത്യകൾ ഒരു രാഷ്ട്രീയക്കാരനും നടത്താൻ പാടുള്ളതല്ല. ഈ വിഷയത്തിൽ പി എം എ സലാം അധിക്ഷേപം പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെ വിജയകരമായി നയിക്കുന്ന മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.













