തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ; എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനംഇന്നുണ്ടായേക്കും
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞ ദിവസം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് വ്യക്തമാക്കി. ഇടതു സര്‍പ്രൈസ് എന്തായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് മറ്റുമുന്നണികള്‍
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ മണ്ഡലത്തില്‍ അരുണ്‍കുമാറിന് വേണ്ടി ചുവരെഴുത്തുകള്‍ ആരംഭിച്ചിരുന്നു എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ചുവരെഴുത്തുകള്‍ മായ്ക്കാന്‍ നിര്‍ദേശം നല്കി. ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ഉറച്ച ലക്ഷ്യവുമായി ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനാണ് പ്രചാരണത്തിന്റെമുഖ്യ വാചകം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് മണ്ഡലത്തില്‍ പ്രചാരണ പരിപാടിയുമായി സജീവ പ്രവര്‍ത്തനത്തിലാണ്. തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ
ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.