ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം; നാല് പ്രവാസികൾക്ക് ഗുരുതര പരിക്ക്
Posted On January 20, 2025
0
228 Views

ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. സംഭവത്തിൽ നാല് പ്രവാസി തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. നാല് ഏഷ്യക്കാര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അസ്ഥിര വസ്തുക്കൾ കൊണ്ടാണ് തൊഴിലാളികൾ ഈ വീട് നിർമിച്ചിരുന്നതെന്നും സിഡിഎഎ വ്യക്തമാക്കി. സംഭവത്തിൽ മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തിയതായും അധികൃതര്‍ അറിയിച്ചു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025