പത്ത് ലക്ഷം ഹാജിമാർ ഇന്ന് അറഫാത്തിൽ സംഗമിക്കും
ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ പത്ത് ലക്ഷത്തിലധികം ഹാജിമാർ ഇന്ന് അറഫാത്തിൽ സംഗമി ക്കും. ലോകത്തിലെ ഏറ്റവും വലിയ മാനവസംഗമമായാണ് അറഫാത്തിലെ ഒത്തുകൂടൽ കണക്കാക്കപ്പെടുന്നത്. സ്ഫുടം ചെയ്ത ഹൃദയവു മായി അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയിൽ പ്രാർഥനയിൽ കഴിഞ്ഞുകൂടിയിരുന്ന വിശ്വാസീലക്ഷങ്ങൾ അറഫാ സമ്മേളനത്തിന് മിനായിലെ ടെന്റുകളിൽ നിന്ന് ഇന്നലെ രാത്രി മുതൽ ഒഴുക്ക് ആരംഭിച്ചു.
വിവേചനങ്ങളെ അപ്രസക്തമാക്കുന്ന, മാനുഷിക ഐക്യം വിളിച്ചോതുന്ന അറഫാ സംഗമമാണ് ഹജ്ജിന്റെ പ്രധാന കർമം. ഇന്ത്യൻ ഹാജി മാർക്ക് പുണ്യനഗരികളെ തമ്മിൽ ബന്ധിപ്പിക്കുന്ന മശാഇൻ ട്രെയിൻ സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ തീർഥാടകർ പുലർച്ചെ തന്നെ അറഫാത്തിൽ എത്തും വിധമാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യം നിലനിൽ ക്കുന്നതിനാൽ മിനയിലെ ഒരോ തമ്പുകൾക്ക് സമീപവും ഐസൊലേഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
നേരത്തെതന്നെ അറഫാത്തിൽ എത്തിയ മലയാളികളടക്കമുള്ള ഇന്ത്യൻ ഹാജിമാർ മസ്ജിദുന്നമിറയിലും കാരുണ്യ മലയായ ജബലുറഹ്മയിലും ഇടംപിടിച്ചു. ജബലുറഹ്മയിൽ ഇരിപ്പിടം കണ്ടെത്താനു ള്ള തിരക്കിലാണ് ബാക്കിയുള്ളഹാജിമാർ. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന അറഫാ സംഗമ ത്തിൽ സൂര്യാസ്തമയം വരെ തീർഥാടകർ-ഇവിടെ പ്രാർഥനാ നിരതരാകും. കനത്ത ചൂടിനെയോ പ്രതികൂല കാലാവസ്ഥയെയോ വകവയ്ക്കാതെ ഹൃദയം പിടയ്ക്കുന്ന പ്രാർഥനക ളോടെ പശ്ചാത്താപ മനസുമായി സ്രഷ്ടാവിനോട് ഹാജിമാർ കേഴും. പ്രവാചകന്റെ അറഫാപ്രഭാഷണം അനുസ്മരിച്ച് അറഫാത്തിലെ മസ്ജിദുന്നമിറയിൽ ട്ടറി ജനറലും മുതിർന്ന പണ്ഡിത കൗൺ സിൽ അംഗവുമായ ഡോ. ശൈഖ് മുഹമ്മദ് അൽ ഈസ അറഫാ പ്രഭാഷണ നിർവഹിക്കും. യാത്രക്കാരായ ഹാജിമാർ ളുഹറും അസ്വറും ഒരുമിച്ച് നിസ്കരിച്ച് രാത്രി യോടെ ഹജ്ജിന്റെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് രാപാർക്കുന്നതിനു നീങ്ങും. അവിടെവച്ചാണ് ഇശാ നിസ്കാരങ്ങൾ നിർവഹിക്കുക. മുസ്ദലിഫയിൽ വിശ്രമിക്കുന്ന ഹാജിമാർ മിനാ യിൽ ജംറയിൽ എറിയുന്നതിനുള്ള കല്ലുകൾ ശേഖരിക്കും. തുടർന്ന് നാളെ രാവിലെ മിനായിൽ തിരിച്ചെത്തി ജംറയിൽ ആദ്യദിവസത്തെ കല്ലേറ് കർമത്തിലും ബലിയിലും പങ്കെ ടുക്കും. ഇതോടെ ഹജ്ജിന്റെ പ്രധാന കർമങ്ങൾക്ക് സമാപ്തിയാകും.
Content Highlights: Ten lakh ,pilgrims, converge , Arafat today