യുഎഇയില് വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും
Posted On May 6, 2024
0
397 Views
യുഎഇയില് വരും ദിവസങ്ങളില് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്കി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.
വേനല്കാലത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥ മാറ്റമാണെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളില് കൂടുതല് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര് പറയുന്നത്.
രാജ്യത്തിന്റെ തെക്കന് മേഖലയിലും പടിഞ്ഞാറന് മേഖലകളിലുമായിരിക്കും ഇന്ന് മുതല് മഴ ലഭിക്കാന് സാധ്യത. ഇത് ചൊവ്വയും കൂടി തുടരും. സമീപ ഭാവിയില് ഇനി വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു.













