ഹൈറിച്ച് ‘ലോ’ റിച്ച് ആയിമാറി, വക്കീലിന് കൊടുക്കാൻ പോലും കാശില്ല; കേസ് മാറ്റിവെച്ചു, പ്രതാപൻ ജയിലിൽ തന്നെ
പൊട്ടിപ്പൊളിഞ്ഞ ഹൈറിച്ച് മണിചെയിൻ കമ്പനി വീണ്ടും തിരികെ കൊണ്ടുവരാനുള്ള ചിലരുടെ ശ്രമങ്ങൾ വീണ്ടും പരാജയപ്പെടുകയാണ്. ഇന്നലെയും ഹൈറിച്ചിന്റെ കേസുകൾ കോടതിയിൽ ഉണ്ടായിരുന്നു. ഒരെണ്ണം ഈ മാസം പതിനാറിലേക്ക് നീട്ടിവെച്ചു. മറ്റൊരെണ്ണം നവംബർ മാസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇവരുടെ വക്കീൽ കേസുകൾ വാദിക്കാൻ എത്തുന്നില്ല എന്നും പറയുന്നുണ്ട്. അത് ഫീസ് കൊടുക്കാത്തത് കൊണ്ടാണ് എണ്ണുക കേൾക്കുന്നു. എന്തായാലും ഈ തട്ടിപ്പ് വീരന്മാർ അതും മുതലാക്കുകയാണ്. ഇപ്പോൾ പുതിയ പിരിവ് തുടങ്ങിയിട്ടുണ്ട്.
അവർ പറയുന്നത്, നമ്മുടെ ദൈവമായ highrich തിരിച്ചു വരേണ്ടത് നമ്മുടെ ആവിശ്യമാണ്. അത് കൊണ്ട് നമ്മുടെ ദൈവമായ ഹൈറിച്ചു തിരിച്ചു വരുന്നതിനു വേണ്ടി നാം എല്ലാവരും സംഭാവന നൽകണം,നമ്മുടെ ദൈവത്തെ രക്ഷിക്കാൻ നമ്മുടെ വക്കീലിന് മാത്രമേ സാധിക്കൂ,അദ്ദേഹത്തിന് കൊടുക്കേണ്ട 25 ലക്ഷം രൂപ നമ്മൾ സംഘടിപ്പിക്കണം… ഒരുകോടി 80 ലക്ഷം വരുന്ന നമ്മൾ 14 പൈസ വീതം അയച്ചാൽ ആ തുക 25 ലക്ഷത്തിനു മുകളിൽ വരും. അതുകൊണ്ട് നമ്മൾ ഓരോരുത്തരും 14 പൈസ വീതം ഹൈറിച്ചിന് google pay ചെയ്താൽ കമ്പനി തിരികെ വരും, നിങ്ങൾക്ക് പൂള് ഇൻകം കിട്ടുകയും ചെയ്യും എന്നാണ്.
ഇതിനിടെ പുതിയൊരു കേസ് കൂടെ വന്നിട്ടുണ്ട്. ഹൈറിച്ചിനെതിരെ 12 ലക്ഷം രൂപയുടെ വഞ്ചനക്കേസ് ആണ് ഇപ്പോൾ വന്നിട്ടുള്ളത്. കരിവെള്ളൂര്‍ ഓണക്കുന്നിലെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പടിഞ്ഞാറേവീട്ില് പി.വി.പ്രജിത്താണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഹൈറിച്ച് എം.ഡി കെ.ഡി.പ്രതാപന്, ഭാര്യ ശ്രീന പ്രതാപന്, പിലാത്തറ ബ്രാഞ്ചിലെ ടീം ലീഡര്‍ മുഹമ്മദ്റാഫി, മണിയറയിലെ ടീം ലീഡര്‍ സിനി എന്നിവരുടെ പേരിലാണ് കേസ്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് 2023 ആഗസ്ത് 16 ന് 10,000 രൂപ നേരിട്ടും സപ്തംബര്‍ 19 ന് 12 ലക്ഷംരൂപ ബാങ്ക് അക്കൗണ്ട് വഴിയും നല്‍കിയെങ്കിലും പണമോ ലാഭവിഹിതമോ തന്നില്ലെന്നാണ് പരാതി.
ഇനിയും ഒട്ടേറെ കേസുകൾ വരുന്നുണ്ട്. ഹൈറിച്ചിലെ ഒരു മെമ്പർ പറയുന്നത് ലീഡറെ നേരിൽ കണാൻ ഞാനും എൻ്റെ ടീമിലെ അംഗങ്ങളും പോയിരുന്നു. ഒക്ടോബർ 15 ന് കമ്പനിയുടെ കേസുകൾ തീരുമെന്നും കമ്പനി തിരിച്ചു വരുമെന്നും ആണ് ലീഡർ പറഞ്ഞത്. ഡൽഹി ED ഓഫീസിൽ പോയി സംസാരിച്ച് ശരിയാക്കാമെന്നും ഇപ്പോൾ കേസ് ഏറ്റെടുത്തിരിക്കുന്ന അഡ്വക്കറ്റ്സ് മാർ 20 കോടിക്ക് കേസ് ജയിപ്പിച്ചു കൊടുക്കാമെന്ന് എഗ്രിമെൻ്റ് കൊടുത്തിട്ടുണ്ട് എന്നും ലീഡർമാർ പറഞ്ഞിരുന്നു. തട്ടിപ്പ് കമ്പനിയുടെ കേസ് ജയിക്കാൻ എഗ്രിമെന്റ് ഉണ്ടാക്കുന്നത് വിചിത്രമായൊരു കാര്യമാണ്, ലീഡർമാർ കള്ളം പറയുന്നതാണ്, അല്ലെങ്കിൽ ഇവർ മണ്ടന്മാരായത് കൊണ്ട് ഇവരെ വക്കീൽ പറ്റിക്കുന്നതാണ്.
നവംബറിലേക്ക് നീട്ടി വെച്ച കേസ് ഉള്ളപ്പോൾ ഒക്ടോബറിൽ കമ്പനി തുറക്കുമെന്ന് കരുതുന്ന ആളുകൾ ഇപ്പോളും ഹൈറിച്ചിൽ ഉണ്ട്. എന്തായാലും ഇന്ന് കുറെയേറെ ഹൈറിച്ചിലെ കാശ് പോയവർ തലശ്ശേരി ബഡ്സ് അതോറിറ്റി അഡ്വക്കറ്റ് സിനെ കണ്ട് പരാതി കൊടുക്കുന്നുണ്ട്. അതോടെ പ്രതാപൻ സാറിന് ജയിലിൽ പെർമനന്റ് ആയിട്ട് റൂം ബുക്ക് ചെയ്യാം.
മണിചെയിൻ കമ്പനി തുറന്നു തരൂ സർക്കാരേ, ഞങ്ങൾ എങ്ങനെയെങ്കിലും ഇത് നടത്തി ജീവിച്ചോളാം എന്നാണ് ഇവരുടെ കരച്ചിൽ. കള്ളവാറ്റ് നടത്താൻ ഞങ്ങളെ അനുവദിക്കൂ, അല്ലെങ്കിൽ കഞ്ചാവ് വിൽക്കാൻ ഞങ്ങളെ അനുവദിക്കൂ, ഞങ്ങൾ അതുകൊണ്ട് ജീവിച്ചോളാം എന്ന് പറയുന്നതിന് തുല്യമാണ് ഇവരുടെ പറച്ചിലും. എന്നാലും ഈ കോട്ടൊക്കെയിട്ട്, ബെൻസിനും, ബിഎം ഡബ്ലിയുവിലും കറങ്ങി നടന്ന, ലോകം മൊത്ത ടൂർ പോയിരുന്ന ഈ കള്ളന്മാരുടെ കയ്യിൽ വക്കീലിന് കൊടുക്കാൻ പോലും കാശ് ഇല്ലെന്ന് പറയുന്നത് സത്യമാണോ? അതോ പ്രതാപനെ ജയിൽ തന്നെ കിടത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണോ എന്നും സംശയിക്കേണ്ടതുണ്ട്.