34,000 കോടി രൂപയുടെ തട്ടിപ്പ്; ഡിഎച്ച്എഫ്എല്‍ ബാങ്ക് ഡയറക്ടര്‍ ധീരജ് വധവാന്‍ അറസ്റ്റില്‍
34,000 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ഡിഎച്ച്എഫ്എല്‍ ബാങ്ക് ഡയറക്ടര്‍ ധീരജ് വധവാന്‍ അറസ്റ്റില്‍.
മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ധീരജിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് വായ്പാ തട്ടിപ്പാണിത്. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് പണം തട്ടിയത്. ഡല്‍ഹിയിലെ പ്രത്യേക കോടതി വധവാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
2022ല്‍ കേസുമായി ബന്ധപ്പെട്ട് വധവാനെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.യെസ് ബാങ്ക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ധീരജ് വാധവാൻ നേരത്തെ ഏജൻസിയുടെ പിടിയിലായി ജാമ്യത്തിലിറങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ, ഡിഎച്ച്എഫ്എല്ലിന്റെ ഡയറക്ടര്‍മാരും പ്രമോട്ടര്‍മാരും ആയ ധീരജ് വധവാന്റെയും കപില്‍ വധവാന്റെയും ബാങ്ക് അക്കൗണ്ടുകള്‍, ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ട് ഹോള്‍ഡിങ്ങുകള്‍ എന്നിവ പിടിച്ചെടുക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിരുന്നു.