ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ മെഡല് വേട്ട നൂറ് പിന്നിട്ടു
Posted On October 7, 2023
0
160 Views
ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ മെഡല് 100 പിന്നിട്ടു. വനിതാ വിഭാഗം കബഡിയിലെ സ്വര്ണ മെഡലോടെയാണ് 100 മെഡലുകളുടെ ശോഭയിലേക്ക് ഇന്ത്യ എത്തിയത്.
ആർച്ചറിയിൽ ജ്യോതി സുരേഖയ്ക്കും ഓജസ് പ്രവീണിനും സ്വര്ണം. ഇതേ ഇനത്തില് അഭിഷേക് വര്മ വെള്ളിയും , അതിഥി ഗോപിചന്ദ് വെങ്കലവും നേടി.
വനിതകളുടെ കബഡിയില് ചൈനീസ് തായ്പേയിയെ തോല്പ്പിച്ച് ഇന്ത്യ ഇന്ന് സ്വര്ണം നേടിയതോടെയാണ് മെഡല് നേട്ടം സെഞ്ച്വറിയടിച്ചത്. വാശിയേറിയ പോരാട്ടത്തില് 26-25 എന്ന സ്കോറിനാണ് കബഡിയില് ഇന്ത്യൻ വനിതകളുടെ നേട്ടം.
Trending Now
മലമ്ബുഴ ഡാമിന്റെ സ്പില്വേ ഷട്ടറുകള് ഇന്ന് തുറക്കും
October 7, 2024