ആഷസ് പരമ്പര ആസ്ട്രേലിയ സ്വന്തമാക്കി
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും വിജയം സ്വന്തമാക്കി ഓസ്ട്രേലിയ പരമ്പര കയ്യിലാക്കി. മൂന്നാം ടെസ്റ്റില്‍ 82 റണ്‍സ് വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. 435 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും ജയിക്കാന്‍ സാധിച്ചില്ല. അവർ 352 ന് ഓൾ ഔട്ടായി. 5 മത്സരങ്ങളടങ്ങിയ പരമ്പര, ഓസ്ട്രേലിയ 3-0ത്തിനു നേടിയാണ് ഉറപ്പിച്ചത്.
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 371 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 349 റണ്‍സുമാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 286 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 352 റണ്‍സിലും അവസാനിച്ചു.












