ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
Posted On September 14, 2024
0
610 Views

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യ പാകിസ്താനെ കീഴടക്കിയത്.
13, 19 മിനിറ്റുകളില്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി രണ്ട് ഗോളുകളും നേടിയത്.
മത്സരത്തില്‍ എട്ടാം മിനിറ്റില്‍ നദീം അഹമ്മദിലൂടെ പാകിസ്ഥാനാണ് ആദ്യം ലീഡ് നേടിയിരുന്നു. എന്നാല്‍ 13ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ തിരിച്ചടിച്ച് മത്സരം സമനിലയില്‍ എത്തിച്ചു. മത്സരത്തില്‍ 19ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ഇന്ത്യക്കായി വിജയ ഗോള്‍ നേടി.