ബുമ്ര നയിക്കും; അയര്‍ലന്‍ഡുമായുള്ള ഇന്ത്യയുടെ ആദ്യ ടി20 ഇന്ന്
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് ഇന്ന്. ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റൻ ആയാണ് ബുമ്ര മടങ്ങിവരുന്നത്. അയര്‍ലൻഡിനെതിരായ ട്വന്റി20 സീരീസിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ബുമ്രയിലേക്ക് തന്നെയാണ്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്തുനില്‍ക്കെ ഇന്ത്യൻ ടീം ഏറെ പ്രതീക്ഷയോടെയാണ് ഈ പേസറുടെ തിരിച്ചുവരവിനെ കാണുന്നത്. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയിൽ ഉള്ളത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള കളിക്കാരും ഉൾപ്പെടുന്നതാണ് ഈ ടീം.
മുൻനിര താരങ്ങളുടെ അഭാവത്തില്‍ ഋതുരാജ് ഗെയ്ക്ക്വാദ്, ജിതേഷ് ശര്‍മ, റിങ്കു ശര്‍മ തുടങ്ങിയ യുവ കളിക്കാര്‍ക്കുള്ള അവസരംകൂടിയാണ് ഈ പരമ്പര. വെസ്റ്റിൻഡീസ് പര്യടനത്തില്‍ പരാജയപ്പെട്ട സഞ്ജു സാംസണ് ഇത് മറ്റൊരു സുവർണ്ണാവസരമായിരിക്കും. ബുമ്രയ്ക്കൊപ്പം മറ്റൊരു പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും പരുക്കിനുശേഷമുള്ള തിരിച്ചുവരവാണിത്. ആൻഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലൻഡ് ക്യാപ്റ്റൻ. ഹാരി ടെക്ടര്‍, ലോര്‍കൻ ടക്കര്‍, ജോഷ് ലിറ്റില്‍, മാര്‍ക് അദയ്ര് എന്നീ താരങ്ങളും അയര്‍ലൻഡ് നിരയിലുണ്ട്.