നിര്‍ണായക മത്സരത്തിൽ ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്; പ്രസിദ് കൃഷ്ണയ്ക്ക് പകരം അര്‍ഷ്ദീപ് ടീമില്‍
ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്. ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റം വരുത്തി.
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബൗളിങ് ആണ് തെരഞ്ഞെടുത്തത്. ഇരുടീമുകളും ഓരോ വിജയങ്ങള്‍ നേടിയതിനാല്‍ ഈ മാച്ചില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര നേട്ടം കൈവരിക്കാം.
ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റം വരുത്തി. പേസര്‍ പ്രസീദ് കൃഷ്ണയ്ക്ക് പകരം അര്‍ഷ്ദീപ് സിങ് ഇടം നേടി. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും അര്‍ഷ്ദീപ് സിങിന് അവസരം ലഭിച്ചിരുന്നില്ല. മറുവശത്ത്, മാറ്റങ്ങളില്ലാത്ത നിരയുമായാണ് കിവീസ് കളിക്കുന്നത്.











