വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ; ആദ്യ ടെസ്റ്റില്‍ മിന്നും ജയം

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഇന്നിങ്സിനും 140 റണ്‍സിനുമാണ് ആതിഥേയര്‍ വിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ഇന്ത്യ 286 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ശേഷം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. അതിനെ പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 140 റണ്‍സിന് എല്ലാവരും പുറത്തായി. സിറാജും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചത്. സിറാജ് 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും ജഡേജ 54 റണ്‍സിന് നാലും വിക്കറ്റെടുത്തു. സിറാജ് മത്സരത്തില്‍ ഏഴു വിക്കറ്റ് നേടി. സെഞ്ച്വറി നേടി ബാറ്റിങ്ങിലും തിളങ്ങിയ ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.
മുപ്പത്തിയെട്ട് റണ്‍സെടുത്ത അലിക് അതാന്സെയും 25 എടുത്ത ജസ്റ്റിന് ഗ്രീവ്സുമാണ് വെസ്റ്റ് ഇന്‍ഡ്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്സ് 162 ഓള് ഔട്ട്, രണ്ടാം ഇന്നിങ്സ് 146
ഇന്ത്യ 448/5 ഡിക്ലയേഡ്.