ദക്ഷിണാഫ്രിക്കക്കെതിരായി രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് തോല്‍വി
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. മലയാളി താരമയ സഞ്ജുവിന് ഇത്തവണ വലിയ സംഭാവന വനല്‍കാൻ സാധിച്ചില്ല.
ആറ് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. പുറത്താകാതെ നിന്ന ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങളുമായി ക്രീസിലെത്തിയ സഞ്ജുവിനെ മൂന്നാം പന്തില്‍ മാർകോ ജാൻസൻ ക്ലീൻ ബൗള്‍ഡാക്കുകയായിരുന്നു. തിലക് വർമ (20) അക്സർ പട്ടേല്‍ (27) എന്നിവർ ഭേദപ്പെട്ട സ്കോറിലെത്തിക്കുമെന്ന് കരുതിയെങ്കിലും കേശവ് മഹാരാജിന്റെ പന്തില്‍ സ്ക്വയർ ലെഗില്‍ ഒറ്റകൈകൊണ്ട് ക്യാച്ചെടുത്ത് ഡേവിഡ് മില്ലർ തിലകിനെ കൂടാരം കയറ്റി.
പുറത്താകാതെ 39 റണ്‍സെടുക്കാൻ ഹാർദിക് പാണ്ഡ്യക്ക് സാധിച്ചുവെങ്കിലും ബിഗ് ഹിറ്റുകള്‍ നടത്താൻ പാണ്ഡ്യക്ക് സാധിച്ചില്ല. 45 പന്തുകള്‍ നേരിട്ടാണ് പാണ്ഡ്യ 39എടുത്തത്. മാർകോ ജാൻസൻ, ജെറാള്‍ഡ് കോട്സീ, ആൻഡിലെ സിമലാനെ, എയ്ഡൻ മാക്രം, എന്‍കബയോംസി പീറ്റര്‍ എന്നിവർ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ സ്കോർ നിശ്ചിത ഓവറില്‍ ആറിന് 124 ആയി.
റയാൻ റിക്ലത്തോണും റീസ ഹെൻഡ്രിക്സും ചേർന്ന ആദ്യ വിക്കറ്റില്‍ 22 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം ദക്ഷിണാഫ്രിക്കയ്ക്ക് നല്കി. വരുണ്‍ ചക്രവർത്തി സ്പിൻ മാജിക്കില്‍ ഇന്ത്യയെ വിജയതീരതെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 41 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പടെ 47 റണ്‍സെടുത്ത സ്റ്റബ്സ് പ്രോട്ടീസിനെ വിജയത്തിലെത്തിച്ചു.
ഒമ്ബത് പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 19 റണ്‍സെടുത്ത ജെറാള്‍ഡ് കോർട്സീ സ്റ്റബ്സിന് ശക്തമായ പിന്തുണ നല്കി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്ബരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.