കോഹ്ലിയോ ധോണിയോ? അതോ മഴ ചതിക്കുമോ?
മഴമേഘങ്ങള്‍ ആകാശക്കാഴ്ചകള്‍ മറച്ചുനിർത്തുന്ന നാളുകളില്‍ ബംഗളൂരു മൈതാനത്ത് ഇന്ന് നിർണായക അങ്കം. ‘ക്വാർട്ടർ’പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ചെന്നൈ സൂപർ കിങ്സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് പോരാട്ടം.
മൂന്ന് ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കി കഴിഞ്ഞ േപ്ലഓഫിലേക്ക് അവസാന നറുക്കുകാരാകാനാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. സാധ്യതകളില്‍ ചെന്നൈ ഒരു പടി മുന്നിലാണെങ്കിലും വലിയ മാർജിനില്‍ ജയിച്ച് കിരീട സ്വപ്നങ്ങള്‍ സജീവമാക്കുകയാണ് ആർ.സി.ബിയുടെ ലക്ഷ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് ഇതിനകം േപ്ലഓഫില്‍ ഇടമുറപ്പിച്ചത്.
ശനിയാഴ്ച ബംഗളൂരുവിനെതിരെ മത്സരം ജയിച്ചാലും മഴമൂലം ഉപേക്ഷിച്ചാലും ചെന്നൈക്ക് കടന്നുകൂടാം. തോല്‍വി വഴങ്ങിയാല്‍പോലും വലിയ മാർജിനില്‍ അല്ലെങ്കില്‍ സി.എസ്.കെക്ക് അവസരമുണ്ട്. നിലവില്‍ അവർക്ക് 14 പോയന്റും ബംഗളൂരുവിന് 12 പോയന്റുമാണുള്ളത്. നിലവില്‍ ചെന്നൈ റണ്‍റേറ്റ് +0.528ഉം ആർ.സി.ബിയുടേത് +0.387ഉം ആണ്.
അതേസമയം, ബംഗളൂരുവിന് ചെന്നൈക്കെതിരെ ജയം മാത്രം പോര. മികച്ച മാർജിനില്‍ തന്നെ ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സ് എടുത്താല്‍ കുറഞ്ഞത് 18 റണ്‍സിനെങ്കിലും ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 200 റണ്‍സ് കുറിച്ചാല്‍ ബംഗളൂരു 11 പന്ത് ബാക്കിനില്‍ക്കെ ജയം നേടിയിരിക്കണം.
ഇന്ന് ബംഗളൂരു മൈതാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ല്‍ ഇന്നും മഴ അത് തുടർന്നാല്‍ ആതിഥേയർക്ക് മടക്കം ഉറപ്പാക്കാം. എന്നാല്‍, മഴ പെയ്താലും നേരത്തെ തോർന്നാല് അതിവേഗം കളിയാരംഭിക്കാവുന്ന മികച്ച സംവിധാനമുള്ള മൈതാനമാണ് ചിന്നസ്വാമി സ്റ്റേഡിയം. ആദ്യ എട്ടു കളികളില്‍ ഏഴും തോറ്റ ശേഷം വമ്ബൻ തിരിച്ചുവരവ് നടത്തിയാണ് ബംഗളൂരു ഇത്രവരെയെങ്കിലും നടത്തിയത്. ഒരിക്കലെങ്കിലും കിരീടം പിടിക്കുകയെന്ന സ്വപ്നമാകും ഇന്ന് ടീമിന്റെ പ്രകടനങ്ങള്‍ക്ക് തീ പകരുക.