രോഹിത് വേൾഡ് കപ്പിൽ നിന്നും പുറത്തേക്കോ? ഇന്ത്യയെ നയിക്കാൻ തയ്യാറായി ഹർദിക് പാണ്ട്യ
ഇന്ത്യൻ ക്രിക്കറ് പ്രേമികളെ നിരാശയിൽ ആഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് . നിലവിൽ ടി20 ലോകകപ്പിനുള്ള ടീമിനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്ത് കഴിഞ്ഞു.സെലെക്ഷന്റെ പേരിൽ സെലക്ടർമാർക്ക് എതിരെ പല കോണിൽ നിന്നും വിമർശനം ഉയര്ന്നുമുണ്ട് . ഇതിനിടയിലാണ് പുതിയ ആശങ്കകൾ ഇന്ത്യന്‍ ക്യാമ്പിലാകേ പടരുന്നത് . ക്യാപ്റ്റനായ രോഹിത് ശര്‍മ വേൾഡ് കപ്പിൽ കളിക്കുമോ എന്നുള്ളതാണ് ആ ആശങ്കയ്ക്ക് കാരണം . കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ഇംപാക്ട് പ്ലെയറിയാട്ടാണ് രോഹിത് കളത്തിലിറങ്ങിയത് . അതായത് ഫീല്‍ഡില്‍ രോഹിത് ഉണ്ടായിരുന്നില്ല . ബാറ്റിംഗിനോ ബൗളിംഗിനോ മാത്രം കളത്തിലിറങ്ങുന്നത് ആണ് ഇംപാക്ട് പ്ലെയര്‍ നിയമം.സ്വാഭാവികവും ബൗളറാണെങ്കില്‍ ഫീല്ടിലും ആ താരത്തിന്റെ സേവനം ലഭിക്കും . എന്നാല്‍ നമുക്കറിയാം രോഹിത് ശർമ്മ ഒരു ബാറ്റ്സ്മാനാണ്. അതുകൊണ്ട് ബാറ്റിംഗിന് മാത്രമാണ് രോഹിത് കഴിഞ്ഞ ദിവസം കളത്തില്‍ ഇറങ്ങിയത്. ഇത് ഇന്ത്യന്‍ ടീമിനെയൊട്ടാകെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ . നിലവിൽ താരത്തിന് കടുത്ത പുറം വേദനയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മാത്രമല്ല ഇതുവരെ ഈ പരിക്കിൽ നിന്ന് താരം മോചിതനായിട്ടുമില്ല .ഇപ്പോഴത്തെ ഫിറ്റ്നെസ് പ്രകാരം രോഹിത്തിന് ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കാനാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു . കടുത്ത പുറം വേദന ആണ് താരത്തിന് ഉള്ളത് . അതുകൊണ്ട് കൂടിയാണ് മുംബൈയുടെ മത്സരത്തില്‍ രോഹിത് ശർമ്മ ഇംപാക്ട് പ്ലെയറായത്. ഫിറ്റ്നെസിനെ കൂടുതലായി ബാധിക്കില്ല എന്നത് കൊണ്ടണ് താരം കഴിഞ്ഞ ദിവസം ഇമ്പാക്ട് പ്ലയെർ . എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ അങ്ങനെയല്ല.ഇംപാക്ട് പ്ലെയര്‍ സംവിധാനം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇല്ല. അതുകൊണ്ട് രോഹിത് മുഴുവന്‍ സമയവും ഫീല്‍ഡില്‍ ഉണ്ടാവേണ്ടി വരും. ഇതിനൊപ്പം ക്യാപ്റ്റന്‍സി കൂടി രോഹിത്തിന്റെ ചുമലിൽ ഉണ്ട് . ഇതെല്ലാം വരുന്നതോടെ രോഹിത്തിന്റെ പരുക്ക് കൂടുതൽ വഷളാവാന്‍ എല്ലാ സാധ്യതയും നിലനിൽക്കുന്നു . കൂടാതെ ഐപിഎല്‍ കഴിഞ്ഞ ഉടൻ തന്നെ ലോകകപ്പ് ആരംഭിക്കും എന്നതും വലിയ വെല്ലുവിളിയാണ്.
ഒന്നുകിൽ രോഹിത്തിനു എല്ലാ മത്സരവും കളിക്കാൻ കഴിയില്ല , അതല്ലെങ്കില്‍ രോഹിത് ലോകകപ്പിനുണ്ടാവില്ല ഇതാണ് അവസ്ഥ .ഇത് രണ്ടും ആണ് രോഹിത്തിന്റെ കാര്യത്തിൽ ബിസിസിഐ യുടെ മുന്നിലുള്ള ഏക ഓപ്ഷൻ . മുംബൈ ഇന്ത്യൻസിന് വേണ്ടി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് രോഹിത് ശർമ്മ . ഇന്നലെ നടന്ന മത്സരത്തിൽ 12 പന്തില്‍ നിന്ന് പതിനൊന്ന് റണ്‍സായിരുന്നു രോഹിത് നേടിയത്. അതായത് പുറം വേദന കാരണം മത്സരത്തില്‍ റണ്‍സ് കണ്ടെത്താന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. സുനില്‍ നരെയ്ന് രോഹിത്തിന്റെ ഈ ദൗര്‍ബല്യം മനസ്സിലാക്കിയാണ് പന്തെറിഞ്ഞത്. രോഹിത് കൃത്യമായി തന്നെ പുറത്താവുകയും ചെയ്തു.
ഈ പരിക്ക് വെച്ച് രോഹിത്തിന് ഓപ്പണിംഗില്‍ കളിക്കുക വളരെ ദുഷ്കരമായിരിക്കും. രോഹിത്തിന്റെ പരുക്കിനെ കുറിച്ച് മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ പിയൂഷ് ചൗള പ്രതികരിച്ചത് ചെറിയ രീതിയില്‍ പുറം വേദനയുണ്ടെന്നാണ് . അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയിലാണ് മുഴുവന്‍ സമയവും കളിക്കാതിരുന്നതെന്നും താരം പറഞ്ഞു.
പ്ലേഓഫിന് ഇനി മുംബൈക്ക് സാധ്യതയില്ല. അതുകൊണ്ട് രോഹിത്തിന് പൂര്‍ണമായും ഇന്ത്യന്‍ ടീമിന്റെ കാര്യം ശ്രദ്ധിക്കാം. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് അപ്പോഴേക്കും ഫിറ്റ്നെസ് വീണ്ടെടുത്തില്ലെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ വലിയ വെല്ലുവിളി നേരിടും.ലോകകപ്പിൽ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത് മുംബൈ ഇന്ത്യൻസ് നായകനായ ഹർദിക് പന്ധ്യയെ ആണ് . കാര്യങ്ങൾ ഇത്തരത്തിൽ ആണെങ്കിൽ ലോകകപ്പിൽ ഇന്ത്യ യെ നയിക്കേണ്ടി വരിക ഹർദിക് പാണ്ട്യ ആയിരിക്കും . ടീമിലേക്ക് തിരഞ്ഞെടുത്തതിന് തന്നെ നിലവിൽ വിമർശനം നേരിടുന്ന താരമാണ് ഹർദിക് . ക്യാപ്റ്റനായും , താരമായും മോശം ഫോം തുടരുന്ന ഹർദിക്കിനെ , ടീമിലേക്ക് തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് മുൻ താരങ്ങൾ ആയ ഇർഫാൻ പത്താനും , പ്രവീൺ കുമാറും ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് ഹർദിക് വരികയാണെങ്കിൽ അത് ആരാധകരെ കൂടുതൽ രോഷാകുലരാക്കുമെന്ന കാര്യത്തിൽ സംശയമില്ല . ഒപ്പം ഈ സീസണിൽ രാജസ്ഥാൻ കപ്പ് അടിച്ചാൽ സഞ്ജു വി സാംസണിനെ നായകൻ ആകണം എന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട് .