ചാമ്പ്യൻസ് ട്രോഫി: ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാന്

ചാമ്പ്യൻസ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്ഡിനെരെ ടോസ് നേടിയ പാകിസ്ഥാന് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് ചിലപ്പോൾ പ്രശ്നമാകാൻ ഇടയുള്ളതു കൊണ്ടാണ് പാകിസ്ഥാന് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. പരുക്കുമൂലം ത്രിരാഷ്ട്ര പരമ്പര നഷ്ടമായ പേസര്‍ ഹാരിസ് റൗഫ് പാക് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ടീമില്‍ രചിന് രവീന്ദ്രയില്ല. പരിക്കേറ്റ് പുറത്തായ ലോക്കി ഫെര്ഗ്യൂസന് പകരം മാറ്റ് ഹെന്റി കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.
നീണ്ട 29 വർഷത്തിന് ശേഷമാണ് പാകിസ്ഥാൻ ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാവുന്നത്. ത്രിരാഷ്ട്ര പരമ്പരയില്‍ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും ന്യൂസിലൻഡിന് മുന്നില്‍ അടിയറവ് പറഞ്ഞ നിലവിലെ ചാമ്പ്യൻമാരായ പാകിസ്ഥാന് ഇന്ന് ജയിച്ച് തുടങ്ങേണ്ടത് അഭിമാനപ്രശ്നമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഇരു ടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും ജയം ന്യൂസിലൻഡിനൊപ്പമായിരുന്നു.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ഡെവൺ കോൺവേ, വിൽ യംഗ്, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, വില്യം ഒറോർക്കെ.
പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: ഫഖർ സമൻ, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ(ക്യാപ്റ്റൻ), ആഘ സൽമാൻ, തയ്യബ് താഹിർ, ഖുശ്ദിൽ ഷാ, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.