മെൽബണിൽ രണ്ടാം ദിനം തന്നെ കളി തീർന്നു; ആഷസ് നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസ ജയം
Posted On December 27, 2025
0
4 Views
മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. നാല് വിക്കറ്റിന്റെ ജയമാണ് സന്ദർശകർ നേടിയത്. ആദ്യ ദിനം ഇരു ടീമുകളുടെയും പത്ത് വിക്കറ്റുകൾ വീണ മത്സരത്തിൽ രണ്ടാം ദിനത്തിൽ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 132 റൺസിന് ഓൾ ഔട്ടായിരുന്നു. 42 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഓസീസിന് ആകെ 174 റൺസിന്റെ ലീഡാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് അത് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.












