ഐപിഎല്‍ നേട്ടത്തിനു പിന്നാലെ ഇന്ത്യയെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ; സഞ്ജുവും ടീമില്‍
ഐപിഎല്ലിലെ സ്വപ്നതുല്യമായ കിരീടനേട്ടത്തിനു പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. അയര്‍ലണ്ടിനെതിരായ ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് ഹാര്‍ദിക് നയിക്കുക. ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റന്‍ ആകും. സഞ്ജു സാംസണും ടീമില്‍ ഇടംനേടി.
2022ലെ കന്നി ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് എത്തിച്ചതില്‍ നായകനെന്ന നിലയിലുള്ള ഹാര്‍ദിക്കിന്റെ സംഭാവന വലുതാണ്. ടൂര്‍ണമെന്റിലെ മികച്ച പ്രകടനവും തീരുമാനത്തിന് കാരണമായി. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ ഫൈനലില്‍ എത്തിച്ച നായകന് സഞ്ജുവും ഇന്ത്യന്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. ജൂണ്‍ 26 മുതലാണ് ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ടി20 മത്സരങ്ങള്‍. 2 മത്സരമാണ് പരമ്പരയില്‍ ഉള്ളത്. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലാണ് മത്സരങ്ങള്‍.
ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണിലെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്നതിനാല്‍ മുന്‍നിര കളിക്കാര്‍ ഇല്ലാതെയാണ് ഇന്ത്യ അയര്‍ലണ്ടിന് വിമാനം കയറുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചത്. യുവനിര അണിനിരക്കുന്ന പര്യടനത്തിലേക്ക് രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഉമ്രാന് മാലിക്ക് എന്നിവരും ചേരുന്നുണ്ട്.
അയര്‍ലണ്ടിനെതിരായ ഇന്ത്യന്‍ ടി20 സ്ക്വാഡ്: Hardik Pandya (Captain), Bhuvneshwar Kumar (vice-captain), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wicket-keeper), Yuzvendra Chahal, Axar Patel, Ravi Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik.
Content Highlight: Indian Cricket Team for T20 series against Ireland, Hardik Pandya, Sanju Samson